ഇന്ത്യന്‍ ബാങ്കുകളില്‍ പണലഭ്യത കുറയുന്നു; എസ് ആന്‍ഡ് പി
- ശക്തമായ വായ്പാ വളർച്ച 2025 സാമ്പത്തിക വർഷത്തിൽ 12-14 ശതമാനമായി കുറയും
നിക്ഷേപ വളര്‍ച്ച മന്ദഗതിയിലാണെങ്കില്‍ ഇന്ത്യന്‍ ബാങ്കുകളുടെ വായ്പാ വളര്‍ച്ച 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12-14 ശതമാനമായി കുറയുമെന്ന് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്.
"ഞങ്ങൾ നിരീക്ഷിച്ച ഇന്ത്യന്‍ ബാങ്കുകളുടെ നിക്ഷേപത്തിലെ വളർച്ച വായ്പയെ അപേക്ഷിച്ച് പുറകിലാണ്. എന്നാല്‍ ഇത് പണലഭ്യത ഇല്ലാതാകുന്നതിലേക്ക് നയിക്കുന്നു," എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ് ക്രെഡിറ്റ് അനലിസ്റ്റ് നികിത ആനന്ദ് പറഞ്ഞു.
ഇത് ബാങ്കുകളെ മറ്റ് മൊത്ത ധനസഹായം തേടാന്‍ നിര്‍ബന്ധിതരാക്കിയേക്കാം. അത്തരം ഫണ്ടിംഗിന്റെ ഉയര്‍ന്ന ചെലവ് മാർജിൻ കൂടുതല്‍ സംഘര്‍ഷത്തിലാക്കുകയും ലാഭത്തെ ബാധിക്കുകയും ചെയ്യും. 2025 സാമ്പത്തിക വര്‍ഷത്തില്‍ സാധ്യതയുള്ള നിരക്ക് കുറയ്ക്കലും ഫണ്ടുകളുടെ വര്‍ദ്ധിച്ചുവരുന്ന ചെലവും അറ്റ പലിശ മാര്‍ജിനുകളെ ഞെരുക്കും," എസ് ആന്‍ഡ് പി പറഞ്ഞു.
"ഇന്ത്യൻ ബാങ്കുകൾക്ക് പണലഭ്യത മുറുകുകയാണ്. ഡെപ്പോസിറ്റ് വളർച്ച മന്ദഗതിയിൽ തുടരുകയും, ഉയർന്ന നിക്ഷേപച്ചെലവും ഫണ്ടുകൾക്കായുള്ള മത്സരവും മുറുകുകയും ചെയ്താൽ ഈ മേഖലയുടെ ഇപ്പോൾ നിലനിൽക്കുന്ന ശക്തമായ വായ്പാ വളർച്ച 2025 സാമ്പത്തിക വർഷത്തിൽ 12-14 ശതമാനമായി കുറയും," എസ് ആൻഡ് പി പറഞ്ഞു. "ഇന്ത്യൻ ബാങ്കുകളുടെ ശക്തമായ വായ്പാ വളർച്ചയ്ക്ക് മുറുകുന്ന പണലഭ്യത ഒരു വിലങ്ങുതടിയാക്കുകയാണ്."
ബാങ്കുകളുടെ മൊത്തം ലോണ്‍ ബുക്കില്‍ സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകളുടെ വിഹിതം ഇനിയും ഉയരുമെന്ന് എസ് ആന്‍ഡ് പി പ്രതീക്ഷിക്കുന്നു. ഇത് പണലഭ്യത കുറയുന്നതില്‍ നിന്നുള്ള അപകടസാധ്യതകള്‍ ഭാഗികമായി ലഘൂകരിക്കാൻ ബാങ്കുകളെ സഹായിക്കും. സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകള്‍ക്ക് ഉയര്‍ന്ന റിസ്‌ക് വെയ്റ്റുകള്‍ പ്രയോഗിക്കുന്നത് സംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപകാല വിധി ഈ വിഭാഗത്തിലെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് അറുതി വരുത്തിയിട്ടില്ലെന്ന് എസ് ആന്റ് പി പറഞ്ഞു.
സ്ഥിരമായ ആസ്തി ഗുണനിലവാരവും മൂലധനവല്‍ക്കരണവും ബാങ്കുകളുടെ ക്രെഡിറ്റ് പ്രൊഫൈലുകളെ പിന്തുണയ്ക്കുന്നു.
'അനുകൂലമായ ഓഹരി വിപണിയും പ്രവര്‍ത്തന സാഹചര്യങ്ങളും 2024 ല്‍ ഇക്വിറ്റി ഉയര്‍ത്താന്‍ കൂടുതല്‍ ബാങ്കുകളെ പ്രേരിപ്പിക്കും,' ആനന്ദ് പറഞ്ഞു.