ബ്രിട്ടണില്‍ പണപ്പെരുപ്പം കുതിച്ചുയരുന്നു, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വര്‍ധിപ്പിച്ചേക്കും

  • ഫെബ്രുവരിയില്‍ 10.4 ശതമാനമാണ് യുകെയിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം

Update: 2023-03-22 10:44 GMT

മുംബൈ: ഫെബ്രുവരിയില്‍ ബ്രിട്ടന്റെ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നു. നാലു മാസത്തിനിടെ ഇതാദ്യമാണ് സാമ്പത്തിക വിദഗ്ധരെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നത്. ഇതോടെ വ്യാഴാഴ്ച നടക്കുന്ന ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പണനയ യോഗത്തില്‍ പലിശ നിരക്ക് ഉയര്‍ത്തുവാന്‍ സമ്മര്‍ദ്ദമുണ്ടായേക്കും.

ഉപഭോക്തൃ വില സൂചിക മുന്‍ മാസത്തെ 10.1 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 10.4 ശതമാനമായി ഉയര്‍ന്നുവെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ടകണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ വര്‍ഷാവസാനം വിലകള്‍ അതിവേഗം കുറയുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ 2 ശതമാനം ലക്ഷ്യത്തേക്കാള്‍ അഞ്ച് മടങ്ങ് അധിമായി പണപ്പെരുപ്പ നിരക്ക് തുടരുകയാണ്.

വ്യാഴാഴ്ച നടക്കുന്ന മീറ്റിംഗില്‍ ആഗോള ബാങ്കിംഗ് പ്രശ്നങ്ങളില്‍ നിന്നുള്ള വീഴ്ചയെക്കുറിച്ചുള്ള ആശങ്കകള്‍ക്കൊപ്പം പണപ്പെരുപ്പം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും സെന്‍ട്രല്‍ ബാങ്ക് വിലയിരുത്തും. 2021 ഡിസംബര്‍ മുതല്‍ തുടര്‍ച്ചയായി 10 തവണയാണ് പലിശ നിരക്ക് വര്‍ധിപ്പിച്ചത്. നിലവില്‍ ബ്രിട്ടനിലെ പ്രധാന ബാങ്ക് നിരക്ക് 4 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

Tags:    

Similar News