ഇന്ത്യയിലെ ഏറ്റവും ലാഭകരമായ കമ്പനിയായി എസ്ബിഐ
- ജൂണ്‍ പാദത്തില്‍ എസ്ബിഐയുടെ അറ്റാദായം 18,736 കോടി രൂപയായിരുന്നു
- ആര്‍ഐഎല്ലിന്റെ അറ്റാദായം 18,258 കോടി രൂപയും
;

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ (2023-24) ആദ്യ പാദത്തില്‍ ഏറ്റവും ലാഭകരമായ കമ്പനിയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മാറി.
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ (ആര്‍ഐഎല്‍) പിന്നിലാക്കിയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
2023-24 സാമ്പത്തിക വര്‍ഷത്തിലെ ജൂണ്‍ പാദത്തില്‍ എസ്ബിഐയുടെ അറ്റാദായം 18,736 കോടി രൂപയായിരുന്നു. ആര്‍ഐഎല്ലിന്റെ അറ്റാദായം 18,258 കോടി രൂപയും.
മൂന്നാം സ്ഥാനം കൈവരിച്ചത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡും (14735 കോടി രൂപ) നാലം സ്ഥാനത്തുള്ളത് എച്ച്ഡിഎഫ്‌സി ബാങ്കുമാണ് (12,403 കോടി രൂപ). ടിസിഎസ്സാണ് (11,120 കോടി രൂപ) അഞ്ചാം സ്ഥാനത്തുള്ളത്.
പൊതുമേഖലാ സ്ഥാപനമായ എസ്ബിഐ, മൊത്തം ആസ്തിയില്‍ (ടോട്ടല്‍ അസെറ്റ്‌സ്) ലോകത്തെ 48-ാമത്തെ വലിയ ബാങ്കാണ്. മുംബൈയാണ് ബാങ്കിന്റെ ആസ്ഥാനം.
രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ തൊഴില്‍ ദാതാവ് കൂടിയാണ് എസ്ബിഐ.
