ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം താഴേക്ക്; ഇടിഞ്ഞത് 2.41 ബില്യണ്‍ ഡോളര്‍

  • ജുലൈ 28ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 3.2 ബില്യന്‍ ഡോളര്‍ ഇടിഞ്ഞ് 603.87 ബില്യന്‍ ഡോളറിലെത്തിയിരുന്നു
  • ഐഎംഎഫിലെ കരുതല്‍ ധനം 86 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 5.1 ബില്യണ്‍ ഡോളറായി
  • 2021 ഒക്ടോബറില്‍, ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു
;

Update: 2023-08-12 07:03 GMT
ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം താഴേക്ക്; ഇടിഞ്ഞത് 2.41 ബില്യണ്‍ ഡോളര്‍
  • whatsapp icon

2023 ഓഗസ്റ്റ് നാലിന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 2.41 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 601.453 ബില്യണ്‍ ഡോളറിലെത്തി.

ഓഗസ്റ്റ് 11 വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം പറഞ്ഞത്.

2023 ജുലൈ 28ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ കരുതല്‍ ശേഖരം 3.2 ബില്യന്‍ ഡോളര്‍ ഇടിഞ്ഞ് 603.87 ബില്യന്‍ ഡോളറിലെത്തിയിരുന്നു.

ആര്‍ബിഐ പുറത്തിറക്കിയ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്റ് അനുസരിച്ച്, ഫോറിന്‍ കറന്‍സി അസെറ്റ്‌സ് (എഫ്‌സിഎ) 1.94 ബില്യന്‍ ഡോളര്‍ കുറഞ്ഞ് 533.4 ബില്യന്‍ ഡോളറിലെത്തി.

സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരത്തിലും ഇടിവുണ്ടായി. 224 മില്യന്‍ ഡോളര്‍ കുറഞ്ഞ് 44.7 ബില്യന്‍ ഡോളറിലെത്തി. എസ്ഡിആര്‍ 171 മില്യന്‍ ഡോളര്‍ കുറഞ്ഞ് 18.27 ബില്യനിലെത്തി.

ഐഎംഎഫിലെ കരുതല്‍ ധനം 86 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 5.1 ബില്യണ്‍ ഡോളറായി.

2021 ഒക്ടോബറില്‍, ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 645 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.

ആഗോള സംഭവവികാസങ്ങള്‍ മൂലമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ രൂപയെ പ്രതിരോധിക്കാന്‍ കേന്ദ്ര ബാങ്കായ ആര്‍ബിഐ നടപടികള്‍ സ്വീകരിക്കുന്നതാണു കരുതല്‍ ധനം കുറയാന്‍ കാരണം.

സാധാരണഗതിയില്‍ രൂപയുടെ കുത്തനെയുള്ള മൂല്യത്തകര്‍ച്ച തടയുക എന്ന ലക്ഷ്യത്തോടെ, കാലാകാലങ്ങളില്‍ ആര്‍ബിഐ ഡോളര്‍ വില്‍പ്പന ഉള്‍പ്പെടെയുള്ള ലിക്വിഡിറ്റി മാനേജ്‌മെന്റ് സംവിധാനത്തിലൂടെ വിപണിയില്‍ ഇടപെടാറുണ്ട്.

Tags:    

Similar News