സമ്പദ്‌വ്യവസ്ഥ 6.5% വളര്‍ച്ച നേടുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

2022-23 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച നേടി

Update: 2023-12-08 10:25 GMT

2024 മാര്‍ച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 6.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നു മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍ പറഞ്ഞു.

ഈ പതിറ്റാണ്ട് അനിശ്ചിതത്വത്തിന്റേതായിരിക്കും. കോര്‍പ്പറേറ്റ് മേഖല അതിന്റെ നിക്ഷേപം വൈകിപ്പിച്ചാല്‍, തൊഴില്‍ സൃഷ്ടിക്കുന്ന, സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും നാഗേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

2022-23 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.2 ശതമാനം വളര്‍ച്ച നേടി. നടപ്പു സാമ്പത്തിക വര്‍ഷം വളര്‍ച്ച 6.5 ശതമാനമാകുമെന്നും റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തെ സെപ്തംബര്‍ പാദത്തില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.6 ശതമാനം വളര്‍ച്ച നേടി കൊണ്ട് ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയായി തുടര്‍ന്നു. പ്രധാനമായും ഉല്‍പ്പാദനം, ഖനനം, സേവന മേഖലകളിലെ മികച്ച പ്രകടനമാണ് വളര്‍ച്ച നേടാന്‍ സഹായിച്ചത്.

ഐഎംഎഫ്, വേള്‍ഡ് ബാങ്ക്, എഡിബി, ഫിച്ച് എന്നിവ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് എസ് ആന്‍ഡ് പി ഗ്ലോബല്‍ റേറ്റിംഗ്‌സ് പ്രതീക്ഷിക്കുന്നത്.

Tags:    

Similar News