പെട്രോകെമിക്കല്‍സ് മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതയെന്ന് കേന്ദ്രം

  • രാജ്യം പ്രതിവര്‍ഷം ഉപയോഗിക്കുന്നത് 25 മുതല്‍ 30 ദശലക്ഷം മെട്രിക് ടണ്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍
  • നിലവില്‍ പെട്രോകെമിക്കല്‍സ് മേഖലയുടെ മൂല്യം 220 ബില്യണ്‍ ഡോളര്‍
  • 2025 ഓടെ ഇത് 300 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു

Update: 2024-10-19 09:52 GMT

പെട്രോകെമിക്കല്‍സ് മേഖലയില്‍ വന്‍ നിക്ഷേപ സാധ്യതയെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഈ മേഖലയില്‍ ഇന്ത്യയ്ക്ക് 87 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

പെട്രോകെമിക്കല്‍സിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി അടുത്ത ദശകത്തില്‍ ഇന്ത്യയ്ക്ക് 87 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി .

ഇന്ത്യയുടെ പ്രതിശീര്‍ഷ പെട്രോകെമിക്കല്‍ ഉപഭോഗം വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ താഴെയാണെന്നും ഈ മേഖലയില്‍ ഉയര്‍ന്ന നിക്ഷേപത്തിന് അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പ്രതിവര്‍ഷം 25 മുതല്‍ 30 ദശലക്ഷം മെട്രിക് ടണ്‍ പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു, നിലവില്‍ 220 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കെമിക്കല്‍, പെട്രോകെമിക്കല്‍സ് മേഖല 2025 ഓടെ 300 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു, പുരി പറഞ്ഞു.

എണ്ണക്കമ്പനികളായ നയാര എനര്‍ജി, ഹാല്‍ദിയ പെട്രോകെമിക്കല്‍സ് എന്നിവ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

ഹാല്‍ദിയ, ഒഎന്‍ജിസി, ബിപിസിഎല്‍ തുടങ്ങിയ കമ്പനികള്‍ 45 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും 100 ബില്യണ്‍ ഡോളര്‍ അധിക നിക്ഷേപം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ ഇന്ത്യയുടെ പെട്രോകെമിക്കല്‍സ് ഉല്‍പ്പാദനം 29.62 ദശലക്ഷം ടണ്ണില്‍ നിന്ന് 46 ദശലക്ഷം ടണ്ണായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News