രൂപ ഇടപാടില്‍ എണ്ണ തരാന്‍ ആരും തയാറായില്ലെന്ന് സര്‍ക്കാര്‍

  • ഏതാനും രാജ്യങ്ങളുമായി എണ്ണ ഇതര വ്യാപാരത്തിൽ രൂപ ഉപയോഗിക്കാനായി
  • ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ
  • പ്രധാന തടസം ഉയർന്ന ഇടപാട് ചെലവുകള്‍
;

Update: 2023-12-24 11:45 GMT
government said that no one was ready to give oil in the deal of rupee
  • whatsapp icon

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിക്ക് രൂപയില്‍ പണം നൽകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ വിജയം കണ്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.  പണം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിലും ഉയർന്ന ഇടപാട് ചെലവുകളിലും എണ്ണ വിതരണ രാഷ്ട്രങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചുവെന്ന് എണ്ണ മന്ത്രാലയം പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെ അറിയിച്ചു.

അന്താരാഷ്ട്ര വ്യാപാര സമ്പ്രദായമനുസരിച്ച് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനുള്ള എല്ലാ കരാറുകളുടെയും സ്ഥിര പേയ്‌മെന്റ് കറൻസി യുഎസ് ഡോളറാണ്. എന്നിരുന്നാലും, ഇന്ത്യൻ കറൻസി അന്താരാഷ്ട്രവൽക്കരിക്കാനുള്ള ശ്രമത്തിൽ, 2022 ജൂലൈ 11-ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കുമതിക്കാർക്ക് രൂപ ഉപയോഗിച്ച് പണമടയ്ക്കാനും കയറ്റുമതിക്കാർക്ക് രൂപയില്‍ പേമെന്‍റ് സ്വീകരിക്കാനും അനുമതി നല്‍കി.

തിരഞ്ഞെടുത്ത ഏതാനും രാജ്യങ്ങളുമായുള്ളനായെങ്കിലും, എണ്ണ കയറ്റുമതിക്കാർ രൂപയെ അവഗണിക്കുന്നത് തുടരുകയാണ്.

അസംസ്‌കൃത എണ്ണ വിതരണക്കാർ അധിക ഇടപാട് ചെലവ്  തങ്ങള്‍ക്ക് കൈമാറുന്നതിനാൽ ഉയർന്ന ഇടപാട് ചിലവ് വന്നതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) അറിയിച്ചതായും മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയന്നു. 

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ആഭ്യന്തര ഉൽപ്പാദനം ഇന്ത്യയുട ആവശ്യകതയുടെ 15 ശതമാനത്തിൽ താഴെ മാത്രം നിറവേറ്റുന്നതിനാൽ, ബാക്കി ആവശ്യമുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുകയാണ്. 

Tags:    

Similar News