ആദായനികുതി പരിധി ഉയര്‍ത്തിയേക്കും

  • ഉയര്‍ന്ന വ്യക്തിഗത ആദായനികുതി സ്ലാബ് നിരക്കിലും മാറ്റം വരുത്തിയേക്കും
;

Update: 2024-06-18 16:44 GMT
consumption of low income individuals will increase
  • whatsapp icon

വരാനിരിക്കുന്ന യൂണിയന്‍ ബജറ്റില്‍ വ്യക്തികളുടെ ആദായനികുതി പരിധി നിലവിലെ 3 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തിയേക്കും. ബജറ്റില്‍ നികുതിയിളവ് കൊണ്ടുവന്ന് കുറഞ്ഞ വരുമാനമുള്ള വ്യക്തികളുടെ ഉപഭോഗം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ശ്രമം. ഡിസ്‌പോസിബിള്‍ വരുമാനം വര്‍ധിപ്പിക്കുക, അതുവഴി ഉപഭോഗവും സാമ്പത്തിക വളര്‍ച്ചയും ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ഇത് ബാധകമാകൂ. കൂടുതല്‍ ഡിസ്‌പോസിബിള്‍ വരുമാനം വ്യക്തികളുടെ, പ്രത്യേകിച്ച് താഴ്ന്ന വരുമാനമുള്ളവരുടെ കൈകളില്‍ വിട്ടുകൊടുക്കാന്‍ ഇത് ലക്ഷ്യമിടുന്നു.

2023 ലെ യൂണിയന്‍ ബജറ്റില്‍, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പുതിയ നികുതി വ്യവസ്ഥയെ സ്ഥിര നികുതി സമ്പ്രദായമാക്കി മാറ്റി. കിഴിവുകളും ഇളവുകളും നിറഞ്ഞ പഴയ നികുതി വ്യവസ്ഥയില്‍ നിന്ന് നികുതിദായകര്‍ക്ക് ഇത് തിരഞ്ഞെടുക്കാന്‍ അനുവദിച്ച ബജറ്റ് 2020-ലാണ് ഇത് ആദ്യം അവതരിപ്പിച്ചത്. മിക്ക കിഴിവുകളും ഇളവുകളും ഉപേക്ഷിച്ച് പുതിയ നികുതി വ്യവസ്ഥ കുറഞ്ഞ നികുതി നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു.

വ്യവസായമേഖലയുടെ അഭ്യര്‍ത്ഥനകള്‍ കണക്കിലെടുത്ത് മോദി സര്‍ക്കാര്‍ പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ആദായനികുതി സ്ലാബ് നിരക്കിലും മാറ്റം വരുത്തുമെന്ന് സൂചനയുണ്ട്.

Tags:    

Similar News