ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപ; വർധന 13%

  • 1,72,003 കോടി രൂപ മൊത്ത ജിഎസ്‌ടി വരുമാനം
  • ഇതുവരെ 1.66 ലക്ഷം കോടി രൂപയാണ് ജിഎസ്‌ടി

Update: 2023-11-01 11:52 GMT

2023  ഒക്ടോബറിലെ ജിഎസ്ടി വരുമാനം 13 ശതമാനം ഉയർന്ന് 172003 കോടി രൂപയിലെത്തി. എക്കാലത്തെയും  ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിമാസവരുമാനമാണിത്.  ഇതിനു മുമ്പ്  2023 ഏപ്രിലിലാണ് ഏറ്റവും ഉയർന്ന പ്രതിമാസ വരുമാനം രേഖപ്പെടുത്തിയത്.1,87,035 കോടി രൂപ.

2023 ഏപ്രിലിനു പിന്നാലെ 1 .27 ലക്ഷം രൂപയായിരുന്നു.

2023 ഒക്ടോബറിലെ മൊത്ത ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം കൂടുതലാണ്. ഈ മാസത്തിൽ, ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) മുന്‍വർഷമിതേ കാലയളവിലെ വരുമാനത്തേക്കാൾ 13 ശതമാനം കൂടുതലാണ്.

2023-24 സാമ്പത്തിക വർഷത്തിലെ ശരാശരി മൊത്ത പ്രതിമാസ ജിഎസ്ടി വരുമാനം ഇതുവരെ 1.66 ലക്ഷം കോടി രൂപയാണ്,ഇത് മുൻ സാമ്പത്തിക വർഷത്തിലെ പ്രതിമസാ ശരാശരിയേക്കാള്‍ 11 ശതമാനം കൂടുതലാണ്.

ഒക്‌ടോബറിലെ 1,72,003 കോടി രൂപ മൊത്ത ജിഎസ്‌ടി വരുമാനത്തില്‍  30,062 കോടി രൂപ സിജിഎസ്‌ടിയും, 38,171 കോടി രൂപ എസ്‌ജിഎസ്‌ടിയും, 91,315 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ലഭിച്ച 42,127 കോടി രൂപയും കൂടി) ഐജിഎസ്ടിയും ആണ്. 12,456 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ സമാഹരിച്ച 1,294 കോടി രൂപയും കൂടി) സെസും ഉള്‍പ്പെടുന്നു.

ഐജിഎസ്ടിയിൽ നിന്ന് 42,873 കോടി രൂപ സിജിഎസ്ടിയിലേക്കും 36,614 കോടി രൂപ എസ്ജിഎസ്ടിയിലേക്കും സർക്കാർ തീർപ്പാക്കി. റെഗുലർ സെറ്റിൽമെന്റിന് ശേഷം 2023 ഒക്ടോബറിൽ കേന്ദ്രത്തിൻ്റെയും സംസ്ഥാനങ്ങളുടെയും ആകെ വരുമാനം സിജിഎസ്ടിക്ക് 72,934 കോടി രൂപയും എസ്ജിഎസ്ടിക്ക് 74,785 കോടി രൂപയുമാണ്.

 “കഴിഞ്ഞ കുറച്ച് മാസങ്ങളായി ജിഎസ്ടി ശേഖരണത്തിലെ ശ്രദ്ധേയമായ വളർച്ചയ്ക്ക് അടിസ്ഥാനം ശക്തമായ സാമ്പത്തിക ഘടകങ്ങൾ മാത്രമല്ല, ഹ്രസ്വ പേയ്‌മെൻ്റും  വെട്ടിപ്പും നിർണ്ണയിക്കുന്നതിനും താരതമ്യം ചെയ്യുന്നതിനുമുള്ള ടൂളുകൾ വിന്യസിക്കുവാനുള്ള   അധികാരികളുടെ ശ്രമങ്ങളും വളർച്ചയ്ക്ക് കാരണമാണ്'' എന്ന് ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളിയായ എം എസ് മണി പറഞ്ഞു,

Tags:    

Similar News