മറ്റൊരു കൂട്ടപിരിച്ചുവിടല്‍, ഗോള്‍ഡ്മാന്‍ സാച്ച്‌സ് 3,000 പേരെ ഒഴിവാക്കും

Update: 2023-01-10 04:36 GMT


പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് 3,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ട്. ബാങ്കിംഗ്, ട്രേഡിംഗ് മേഖലയില്‍ നിന്നാകും ഇതില്‍ മൂന്നിലൊന്ന് പിരിച്ച് വിടലും ഉണ്ടാകുക. ന്യൂയോർക്ക് ആസ്ഥാനമായ ബാങ്കിന്റെ കടുത്ത നടപടിക്ക് പിന്നില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് കാരണം.

മൂന്നാം പാദം അവസാനിക്കുമ്പോള്‍ കമ്പനിയില്‍ 49100 ജീവനക്കാരാണുള്ളത്. കോവിഡ് കാലത്ത് വലിയ തോതിലുള്ള നിയമനം കമ്പനി നടത്തിയിരുന്നു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് ഡിപ്പാര്‍ട്ടമെന്റ് ഉള്‍പ്പെടെ ബാങ്കിന്റെ പ്രധാന മേഖലകളിലെല്ലാം പിരിച്ചുവിടല്‍ ഉണ്ടാകും. ആഗോള വിപണികളിലുണ്ടായ ചാഞ്ചാട്ടം ബാങ്കിന്റെ കോര്‍പ്പറേറ്റ് കരാറുകളില്‍ ഗണ്യമായ കുറവുണ്ടാക്കിയിരുന്നു. ബാങ്കിന്റെ നഷ്ടം നേരിടുന്ന കണ്‍സ്യൂമര്‍ ബിസിനസ് വിഭാഗത്തിലും 100 ഓളം ജീവനക്കാരെ പിരിച്ചുവിടാനുള്ള സാധ്യതയുണ്ടെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബറില്‍ ഇന്‍വെസ്റ്റ് ബാങ്കിന്റെ, ആഗോളതലത്തിലെ ഏറ്റെടുക്കലിന്റെയും, ലയനത്തിന്റെയും മൊത്ത മൂല്യം 37 ശതമാനം ഇടിഞ്ഞ് 3.66 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് ആയ 5.9 ട്രില്യണ്‍ ഡോളറിലെത്തിയിരുന്നു.



Tags:    

Similar News