ജിഡിപി വളര്‍ച്ച 7% എന്നത് യാഥാസ്ഥിതിക കണക്ക്: ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍
ആര്‍ബിഐ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി എസ്റ്റിമേറ്റ് ആയി കണക്കാക്കിയത് 6.5 ശതമാനമായിരുന്നു
2023-24 ല്‍ പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 7 ശതമാനമായി ആര്‍ബിഐ പുതുക്കിയതിനെ യാഥാസ്ഥിതിക കണക്ക് എന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര പറഞ്ഞു.
2023-24 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ആര്‍ബിഐയുടേതുള്‍പ്പെടെ എല്ലാ എസ്റ്റിമേറ്റുകളേയും മറികടന്നതായി നയ അവലോകന പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പത്ര പറഞ്ഞു.
രണ്ടാം പകുതിയിലെ ആര്‍ബിഐയുടെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച 6.9 ശതമാനത്തിലെത്തുമെന്നു പത്ര പറഞ്ഞു.
എന്നാല്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ ഉയര്‍ന്ന ഫ്രീക്വന്‍സി ഡാറ്റ വിരല്‍ ചൂണ്ടുന്നത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നൊണ്.
അതു കൊണ്ടാണ് നിലവില്‍ ജിഡിപി വളര്‍ച്ച 7 ശതമാനമായി പുതുക്കിയതിനെ യാഥാസ്ഥിതിക കണക്കാണെന്ന് പറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആര്‍ബിഐ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ജിഡിപി എസ്റ്റിമേറ്റ് ആയി കണക്കാക്കിയത് 6.5 ശതമാനമായിരുന്നു.
ഉത്സവ സീസണില്‍ ഇരുചക്രവാഹനങ്ങളുടെ ആവശ്യം ഉയര്‍ന്നതായി ആര്‍ബിഐ ഗവര്‍ണര്‍ എസ്.കെ. ദാസ് പറഞ്ഞു. 20 ശതമാനത്തിലധികം വളര്‍ച്ചയാണ് കണ്ടത്. കൂടാതെ ഗ്രാമീണ മേഖലയില്‍ നിന്നും എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്കു ഉയര്‍ന്ന ഡിമാന്‍ഡ് അനുഭവപ്പെട്ടതും ജിഡിപി വളര്‍ച്ചയിലെ ഒരു വഴിത്തിരിവായെന്നു ഗവര്‍ണര്‍ പറഞ്ഞു.
പ്രൈവറ്റ് കാപെക്‌സ് (private capex) പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും എസ്.കെ. ദാസ് പറഞ്ഞു.