കൂടുതല്‍ വിദേശ നിക്ഷേപത്തിന് വഴികള്‍തേടി കേന്ദ്രസര്‍ക്കാര്‍

  • ആര്‍ബിഐ, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍,വ്യവസായ ചേംബറുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ചര്‍ച്ചയില്‍ പങ്കെടുത്തു
  • ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാണ്
  • 2000 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെ രാജ്യത്തേക്കുള്ള എഫ് ഡി ഐ 1 ട്രില്യണ്‍ ഡോളര്‍ കടന്നു

Update: 2025-01-09 04:26 GMT

രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ കേന്ദ്രം നടപടി തുടങ്ങി. ഇതിനോടനുബന്ധിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡിപിഐഐടി) ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി. വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യയെ ഇഷ്ടപ്പെട്ട സ്ഥലമാക്കി മാറ്റുന്നതിനെ കുറിച്ച് വകുപ്പ് ചര്‍ച്ചയില്‍ പങ്കെടുത്തവരുടെ കാഴ്ചപ്പാടുകള്‍തേടിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കണ്‍സള്‍ട്ടേഷനില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സിഐഐ ഉള്‍പ്പെടെയുള്ള വ്യവസായ ചേംബറുകള്‍, ഉപദേശക, നിയമ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.

കണ്‍സള്‍ട്ടേഷനുകള്‍ക്ക് ശേഷം, പങ്കെടുക്കുത്തവരോട് അവരുടെ നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടു. ജനുവരി 14 ന് വ്യവസായവുമായി അത്തരത്തിലുള്ള മറ്റൊരു കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നു.

അതേസമയം ഏത് മേഖലയിലും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാണ്.

കയറ്റുമതി ആവശ്യങ്ങള്‍ക്കായി മാത്രം ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ പട്ടികയിലുള്‍പ്പെടുന്ന മോഡലുകളില്‍ എഫ്ഡിഐ അനുവദിക്കുന്നതിന് ഇ-കൊമേഴ്സ് കമ്പനികളെ അനുവദിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. പ്രയോജനകരമായ ഉടമസ്ഥാവകാശം നിര്‍വചിച്ചുകൊണ്ട് പ്രസ് നോട്ട് 3 ലഘൂകരിക്കുക, സിംഗിള്‍-ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡിംഗിനായുള്ള ചില നയങ്ങള്‍ തിരുത്തുക തുടങ്ങിയവയും ചര്‍ച്ച ചെയ്തു.

ഈ നടപടികള്‍ സ്വീകരിക്കുന്നത് എംഎസ്എംഇകളെ സഹായിക്കുമെന്നും രാജ്യത്തേക്ക് കൂടുതല്‍ എഫ്ഡിഐ ആകര്‍ഷിക്കുമെന്നും ഒരു വ്യവസായ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2000 ഏപ്രില്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 1 ട്രില്യണ്‍ യുഎസ് ഡോളറിന്റെ നാഴികക്കല്ല് പിന്നിട്ടു. സേവന വിഭാഗം, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും, ടെലികമ്മ്യൂണിക്കേഷന്‍, ട്രേഡിംഗ്, കണ്‍സ്ട്രക്ഷന്‍ ഡെവലപ്മെന്റ്, ഓട്ടോമൊബൈല്‍, കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് ഈ വരവ് പരമാവധി ആകര്‍ഷിക്കുന്ന പ്രധാന മേഖലകള്‍.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സേവനങ്ങള്‍, കമ്പ്യൂട്ടര്‍, ടെലികോം, ഫാര്‍മ മേഖലകളിലെ ആരോഗ്യകരമായ ഒഴുക്കില്‍ ഈ സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയിലെ നിക്ഷേപം 45 ശതമാനം ഉയര്‍ന്ന് 29.79 ബില്യണ്‍ ഡോളറായി.

Tags:    

Similar News