സാമ്പത്തിക പ്രതിസന്ധി; പലിശ നിരക്ക് കുറച്ച് ചൈന

  • വായ്പ വര്‍ധിപ്പിക്കാനാണ് ഹ്രസ്വകാല പലിശ നിരക്ക് കുറച്ചതെന്ന് കേന്ദ്ര ബാങ്ക്
  • ബാങ്കുകളുടെ കരുതല്‍ അനുപാതവും കുറച്ചിട്ടുണ്ട്

Update: 2024-09-24 09:34 GMT

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടി ചൈനീസ് കേന്ദ്ര ബാങ്ക് പലിശനിരക്ക് കുറച്ചു. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വായ്പ വര്‍ധിപ്പിക്കാനാണ് ഹ്രസ്വകാല പലിശ നിരക്ക് കുറച്ചതെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. നിലവിലുള്ള ഭവനവായ്പകളുടെ മോര്‍ട്ട്ഗേജ് നിരക്ക് കുറച്ചതായും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ പാന്‍ ഗോങ്ഷെങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബാങ്കുകളെ സഹായിച്ച്് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബാങ്കുകളുടെ കരുതല്‍ അനുപാതവും കുറച്ചിട്ടുണ്ട്. ബാങ്കുകള്‍ നിര്‍ബന്ധമായി സൂക്ഷിക്കേണ്ട കരുതല്‍ പണത്തിന്റെ തോത് ആണ് കുറച്ചത്. 0.5 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. ചൈനീസ് സാമ്പത്തിക വളര്‍ച്ചാനിരക്ക് അഞ്ചുശതമാനത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പലിശനിരക്ക് കുറച്ചതെന്ന് വിദഗ്ധര്‍ പറയുന്നു.

വര്‍ഷങ്ങളായി തുടരുന്ന റിയല്‍ എസ്റ്റേറ്റ് മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിന് വേണ്ടി മെയ് മാസത്തില്‍ ചൈന പ്രോപ്പര്‍ട്ടി റെസ്‌ക്യൂ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇത് വേണ്ടവിധം ഫലം കണ്ടില്ലെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് പലിശനിരക്ക് കുറയ്ക്കാനുള്ള കേന്ദ്രബാങ്കിന്റെ തീരുമാനം.

Tags:    

Similar News