മാര്‍ച്ചില്‍ മാത്രം 8.7 ബില്യണ്‍ യുപിഐ ഇടപാടുകള്‍: നിര്‍മലാ സീതാരാമന്‍

  • യുപിഐ ഇടപാടുകള്‍ 8.7 ബില്യണ്‍
  • 82% വളര്‍ച്ച
  • ഗെയിം ചെയ്ഞ്ചറായി യുപിഐ

Update: 2023-04-16 06:37 GMT

രാജ്യത്ത് മൊത്തം പേയ്‌മെന്റിന്റെ 68 ശതമാനവും യുപിഐ വഴിയാണ് നടക്കുന്നതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. 2023 മാര്‍ച്ച് മാസം മാത്രം 8.7 ബില്യണ്‍ യുപിഐ ഇടപാടുകള്‍ നടന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തത്തിലുള്ള വളര്‍ച്ച 82 ശതമാനമാണെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധിയുടെ സമയത്ത് സര്‍ക്കാര്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തി. ഈ സമയത്ത് യുപിഐ ഈ മേഖലയിലെ ഒരു ഗെയിം ചെയ്ഞ്ചറായി മാറിയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് 462.5 മില്യണ്‍ ചെലവ് കുറഞ്ഞ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. ഇതില്‍ 56% അക്കൗണ്ട് ഉടമകളും സ്ത്രീകളാണ്. ഡിപിഐ അടിസ്ഥാനമാക്കിയുള്ള ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം വഴി 650 മില്യണ്‍ ആളുകളുടെ അക്കൗണ്ടുകളിലേക്ക് 322 ബില്യണ്‍ ഡോളറാണ് ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

Tags:    

Similar News