കാതല്‍ മേഖല വളര്‍ച്ച ജൂണില്‍ 8.2 %
- അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച
- നിരാശപ്പെടുത്തി ക്രുഡ്‍ഓയിലും വളവും
- വ്യാവസായിക ഉത്പാദനം ജൂണില്‍ 4-6 ശതമാനമാകുമെന്ന് വിദഗ്ധര്‍
എട്ടു വ്യവസായ മേഖലകളടങ്ങിയ കാതല്‍ മേഖല ജൂണില്‍ 8.2 ശതമാനം വളര്‍ച്ച നേടി. അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. മേയില്‍ അഞ്ചു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 2022 ജൂണിലിത് 13.1 ശതമാനമായിരുന്നു. ഏപ്രില്‍- ജൂണ്‍ കാലയളവിലെ വളര്‍ച്ച മുന്‍വര്‍ഷം ഇതേ കാലയളവിലെ 13.9 ശതമാനത്തില്‍നിന്ന് 5.8 ശതമാനമായി താഴ്ന്നു.
കല്‍ക്കരി ഉല്‍പ്പാദനം 9.8 ശതമാനവും സ്റ്റീല്‍ 21.9 ശതമാനവും വൈദ്യുതി 3.3 ശതമാനവും വളര്‍ച്ച കാണിച്ചപ്പോള്‍ ക്രുഡ്‍ഓയില്‍, വളം തുടങ്ങിയ മേഖലകള്‍ നിരാശപ്പെടുത്തി.
കല്‍ക്കരി, സിമന്റ്, ക്രൂഡോയില്‍, സ്റ്റീല്‍, വൈദ്യുതി, വളം, റിഫൈനറി ഉത്പന്നങ്ങള്‍, പ്രകൃതിവാതകം എന്നിയവയാണ് കാതല്‍ മേഖല സൂചികയില്‍ വരുന്ന വ്യവസായങ്ങള്‍. വ്യാവസായികോത്പാദന സൂചികയില്‍ കാതല്‍ മേഖലയ്ക്ക് 40.27 ശതമാനം വൈയിറ്റേജ് ഉണ്ട്. മേയിലെ വ്യാവസായികോത്പാദന വളര്‍ച്ച 5.2 ശതമാനമായിരുന്നു. ജൂണിലെ കണക്കുകള്‍ ഓഗസ്റ്റ് 11-ന് വാണിജ്യമന്ത്രാലയം പുറത്തുവിടും. വ്യാവസായിക ഉത്പാദനം ജൂണില്‍ 4-6 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധര്‍ കണക്കാക്കുന്നത്.
ആറു മേഖലകളിലെ മികച്ച പ്രകടനമാണ് ജൂണിലെ മെച്ചപ്പെട്ട പ്രകടനത്തിനു കാരണം.