സംസ്ഥാനങ്ങൾക്കു കിട്ടേണ്ട നികുതി വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു
കേന്ദ്ര സർക്കാർ നികുതികൾക്കു പുറമെ പ്രത്യേക സെസ്സുകൾ ഏർപ്പെടുത്തുന്നതു മൂലം സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട കേന്ദ്ര നികുതി വിഹിതം കുറയുന്നു. 2020-21 സാമ്പത്തിക വർഷം മുതൽ കേന്ദ്രനികുതികളിൽ നിന്നും സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട വിഹിതം 29 ശതമാനത്തിനും 32 ശതമാനത്തിനുമിടയിലേക്ക് ചുരുങ്ങി. ഞായറാഴ്ച ചേർന്ന നീതി ആയോഗിന്റെ യോഗത്തിൽ ചില സംസ്ഥാനങ്ങൾ ഇതിൽ ഉത്കണ്ഠ രേഖപ്പെടുത്തി. എൻകെ സിംഗ് തലവനായ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശയനുസരിച്ച് 41 ശതമാനം വിഹിതമായിരുന്നു ലഭിക്കേണ്ടത്. ഭരണഘടനയുടെ 271-ആം ആർട്ടിക്കിൾ പ്രകാരം, കേന്ദ്ര നികുതികളിൽ […]
കേന്ദ്ര സർക്കാർ നികുതികൾക്കു പുറമെ പ്രത്യേക സെസ്സുകൾ ഏർപ്പെടുത്തുന്നതു മൂലം സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട കേന്ദ്ര നികുതി വിഹിതം കുറയുന്നു. 2020-21 സാമ്പത്തിക വർഷം മുതൽ കേന്ദ്രനികുതികളിൽ നിന്നും സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ട വിഹിതം 29 ശതമാനത്തിനും 32 ശതമാനത്തിനുമിടയിലേക്ക് ചുരുങ്ങി. ഞായറാഴ്ച ചേർന്ന നീതി ആയോഗിന്റെ യോഗത്തിൽ ചില സംസ്ഥാനങ്ങൾ ഇതിൽ ഉത്കണ്ഠ രേഖപ്പെടുത്തി. എൻകെ സിംഗ് തലവനായ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശുപാർശയനുസരിച്ച് 41 ശതമാനം വിഹിതമായിരുന്നു ലഭിക്കേണ്ടത്.
ഭരണഘടനയുടെ 271-ആം ആർട്ടിക്കിൾ പ്രകാരം, കേന്ദ്ര നികുതികളിൽ നിന്നും ഡ്യൂട്ടികളിൽ നിന്നും ലഭിക്കുന്ന വരുമാനം മാത്രമാണ് സംസ്ഥാന സർക്കാരുകളുമായി പങ്കുവയ്ക്കേണ്ടത്. സെസ്സുകളിൽ നിന്നോ സർച്ചാർജുകളിൽ നിന്നോ ലഭിക്കുന്ന വരുമാനം സംസ്ഥാന സർക്കാരുകളുമായി പങ്കുവയ്‌ക്കേണ്ടതില്ല. കഴിഞ്ഞ അഞ്ചു വർഷങ്ങളായി, 2020 സാമ്പത്തിക വർഷമൊഴികെ, സംസ്ഥാനങ്ങൾക്കു ലഭിച്ചുകൊണ്ടിരുന്ന വിഹിതം 34.5 ശതമാനത്തിനും 37 ശതമാനത്തിനുമിടയിലാണ്.
2014-15 ൽ കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനത്തിൽ 6 ശതമാനം മാത്രമായിരുന്നു സെസ്സുകളുടേയും സർച്ചാർജുകളുടേയും സംഭാവന. എന്നാൽ ഇപ്പോഴിത് 20 ശതമാനത്തിലേറെയായി ഉയർന്നിരിക്കുന്നു. പതിമൂന്നാം ധനകാര്യ കമ്മീഷന്റെ ശുപാർശയനുസരിച്ച് 2014-15 ൽ സംസ്ഥാനങ്ങൾക്കു ലഭിക്കേണ്ടിയിരുന്ന വിഹിതം 32 ശതമാനം ആയിരുന്നു. എന്നാൽ ലഭിച്ചത് 27.13 ശതമാനം മാത്രമാണ്.
2017 ൽ ജിഎസ്ടി ആരംഭിച്ച സമയത്ത് വരുമാന നഷ്ടം നികത്താനായി ഏർപ്പെടുത്തിയ സെസ്സിന്റെ മുഴുവൻ കുടിശ്ശികയും സംസ്ഥാനങ്ങൾക്കു ലഭിച്ചു. ഏറ്റവും അടിസ്ഥാനപരമായ എക്സൈസ് നികുതികളുടെ വിഹിതം മാത്രമാണ് സംസ്ഥാനങ്ങൾക്കു ലഭിക്കുന്നത്. പെട്രോൾ പോലെയുള്ള ഉത്പ്പന്നങ്ങളുടെ മേലുള്ള പ്രത്യേക അധിക എക്സൈസ് നികുതികളിൽ നിന്നുള്ള വരുമാനം സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുന്നില്ല.