2021-22 ജിഡിപി വളർച്ച 8.7%; നാലാം പാദത്തിൽ 4.1%
ഡെല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2021-22 നാലാം പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച നേടികൊണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയര്‍ത്തിയതായി ഔദ്യോഗിക കണക്കുകള്‍. എന്നിരുന്നാലും 2021-22 ലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 5.4 ശതമാനം വളര്‍ച്ചയേക്കാള്‍ മന്ദഗതിയിലായിരുന്നു ജനുവരി-മാര്‍ച്ച് കാലയളവിലെ വളര്‍ച്ച. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2.5 ശതമാനം വര്‍ധിച്ചു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്, 2020-21 ലെ 6.6 ശതമാനം ചുരുങ്ങിയതിൽ […]
ഡെല്‍ഹി: ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 2021-22 നാലാം പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച നേടികൊണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയര്‍ത്തിയതായി ഔദ്യോഗിക കണക്കുകള്‍. എന്നിരുന്നാലും 2021-22 ലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 5.4 ശതമാനം വളര്‍ച്ചയേക്കാള്‍ മന്ദഗതിയിലായിരുന്നു ജനുവരി-മാര്‍ച്ച് കാലയളവിലെ വളര്‍ച്ച.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2.5 ശതമാനം വര്‍ധിച്ചു.
ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച്, 2020-21 ലെ 6.6 ശതമാനം ചുരുങ്ങിയതിൽ നിന്ന് 2021-22 ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 8.7 ശതമാനം ഉയര്‍ന്നു. എന്‍എസ്ഒ രണ്ടാമത്തെ മുന്‍കൂര്‍ എസ്റ്റിമേറ്റില്‍, 2021-22 ലെ ജിഡിപി വളര്‍ച്ച 8.9 ശതമാനമായി പ്രവചിച്ചിരുന്നു.
2022ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ചൈന 4.8 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി.