പുതിയ വ്യാവസായിക നഗരങ്ങള്‍ക്ക് ഈ ആഴ്ച അംഗീകാരം നല്‍കും
- 'പ്ലഗ് ആന്‍ഡ് പ്ലേ' വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്
- ഗുജറാത്ത്, യുപി, ആന്ധ്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാകും നഗരങ്ങള്‍ സ്ഥാപിക്കുക
ആഭ്യന്തര ഉല്‍പ്പാദനം ഉത്തേജിപ്പിക്കുന്നതിനായി ഗ്രേറ്റര്‍ നോയിഡ, ഉത്തര്‍പ്രദേശ്, ഗുജറാത്തിലെ ധോലേര എന്നിവിടങ്ങള്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 12 പുതിയ വ്യാവസായിക നഗരങ്ങള്‍ക്ക് ഈ ആഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കുമെന്ന് സൂചന.
വ്യാവസായിക നഗരങ്ങളില്‍ രണ്ടെണ്ണം ആന്ധ്രാപ്രദേശിലും ഒന്ന് ബിഹാറിലുമാണ് വരുന്നത്.
ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി സംസ്ഥാനങ്ങളും സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തത്തോടെ 100 നഗരങ്ങളിലോ സമീപത്തോ 'പ്ലഗ് ആന്‍ഡ് പ്ലേ' വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള എട്ട് നഗരങ്ങള്‍ ഇതിനകം തന്നെ നടപ്പാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) സെക്രട്ടറി രാജേഷ് കുമാര്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു.
ധോലേര (ഗുജറാത്ത്), ഔറിക് (മഹാരാഷ്ട്ര), വിക്രം ഉദ്യോഗ്പുരി (മധ്യപ്രദേശ്), കൃഷ്ണപട്ടണം (ആന്ധ്രപ്രദേശ്) എന്നീ നാല് നഗരങ്ങളില്‍ ട്രങ്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുകയും വ്യവസായത്തിനായി ഭൂമി പ്ലോട്ടുകള്‍ അനുവദിക്കുകയും ചെയ്തു.
അതുപോലെ, മറ്റ് നാലെണ്ണത്തിലും സര്‍ക്കാരിന്റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ റോഡ് കണക്റ്റിവിറ്റി, ജലം, വൈദ്യുതി വിതരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രക്രിയയിലാണ്.
എട്ടെണ്ണം ഇതിനകം വികസന ഘട്ടത്തിലാണ്, ബജറ്റില്‍ പുതിയ 12 എണ്ണം പ്രഖ്യാപിച്ചതോടെ രാജ്യത്തെ വ്യാവസായിക നഗരങ്ങളുടെ ആകെ എണ്ണം 20 ആയി.
രാജ്യത്തിന്റെ ജിഡിപിയില്‍ ഉല്‍പ്പാദനമേഖലയുടെ പങ്ക് വര്‍ധിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ നീക്കം സഹായിക്കും.