യു ഫ്ലെക്സ് ഓഹരികൾ 7 ശതമാനം നേട്ടത്തിൽ

യു ഫ്ലെക്സ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.42 ശതമാനത്തോളം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 41.9 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 374.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 264.28 കോടി രൂപയായിരുന്നു. കമ്പനിയുടെ കൺസോളിഡേറ്റഡ് വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 46.5 ശതമാനം ഉയർന്ന് 4,045.8 കോടി രൂപയായി. ഈ പാദത്തിലെ വരുമാനം (Ebitda) 17.9 ശതമാനമായി. ആകെ ഉത്പാദനം, വാർഷികാടിസ്ഥാനത്തിൽ, […]

Update: 2022-08-11 10:30 GMT

യു ഫ്ലെക്സ് ലിമിറ്റഡിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.42 ശതമാനത്തോളം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 41.9 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 374.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 264.28 കോടി രൂപയായിരുന്നു.

കമ്പനിയുടെ കൺസോളിഡേറ്റഡ് വരുമാനം, വാർഷികാടിസ്ഥാനത്തിൽ, 46.5 ശതമാനം ഉയർന്ന് 4,045.8 കോടി രൂപയായി. ഈ പാദത്തിലെ വരുമാനം (Ebitda) 17.9 ശതമാനമായി. ആകെ ഉത്പാദനം, വാർഷികാടിസ്ഥാനത്തിൽ, 14.8 ശതമാനം ഉയർന്ന് 1,59,793 മില്യൺ ടണ്ണായി. മൊത്ത വില്പന വാർഷികാടിസ്ഥാനത്തിൽ 15.7 ശതമാനം ഉയർന്ന് 1,54,811 മില്യൺ ടണ്ണായി. ഓഹരി ഇന്ന് 7.10 ശതമാനം നേട്ടത്തിൽ 670.25 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News