വരുമാനം കൂടി, ഇന്‍ഡിഗോയുടെ നഷ്ടം 66.5% കുറഞ്ഞു
ഡെല്‍ഹി: ഉയര്‍ന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും മൂലം ജൂണ്‍ പാദത്തില്‍ സ്വകാര്യ എയര്‍ലൈനായ ഇന്‍ഡിഗോ 1,064 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. അതേസമയം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിക്കുണ്ടായ നഷ്ടത്തേക്കാള്‍ 66.5 ശതമാനം കുറവാണ് ഈ ഒന്നാം പാദത്തിലെ നഷ്ടമെന്ന് കമ്പനി അറിയിച്ചു. ഒന്നാം പാദത്തില്‍ എയര്‍ലൈനിന്റെ ആകെ വരുമാനം 13,019 കോടി രൂപയാണ്. എയര്‍ലൈനിന്റെ മൊത്തം ചെലവ് മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 6,344 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ […]
ഡെല്‍ഹി: ഉയര്‍ന്ന ഇന്ധനവിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും മൂലം ജൂണ്‍ പാദത്തില്‍ സ്വകാര്യ എയര്‍ലൈനായ ഇന്‍ഡിഗോ 1,064 കോടി രൂപയുടെ അറ്റനഷ്ടം രേഖപ്പെടുത്തി. അതേസമയം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിക്കുണ്ടായ നഷ്ടത്തേക്കാള്‍ 66.5 ശതമാനം കുറവാണ് ഈ ഒന്നാം പാദത്തിലെ നഷ്ടമെന്ന് കമ്പനി അറിയിച്ചു. ഒന്നാം പാദത്തില്‍ എയര്‍ലൈനിന്റെ ആകെ വരുമാനം 13,019 കോടി രൂപയാണ്.
എയര്‍ലൈനിന്റെ മൊത്തം ചെലവ് മുന്‍ സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 6,344 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ അവലോകന പാദത്തില്‍ ഇരട്ടിച്ച് 14,083 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1,215 കോടി രൂപയില്‍ നിന്ന് ഇന്ധന വില നാലിരട്ടിയിലധികം വര്‍ധിച്ച് 5,990 കോടി രൂപയായി. ഇന്‍ഡിഗോയുടെ ലോഡ് ഫാക്ടര്‍ (ഒക്യുപ്പന്‍സി നിരക്ക്) 2021-22 ലെ ഒന്നാം പാദത്തില്‍ 58.7 ശതമാനമായിരുന്നെങ്കില്‍, അവലോകന പാദത്തില്‍ ഇത് 79.6 ശതമാനമായി ഉയര്‍ന്നു.
ജൂണ്‍ പാദത്തിലെ ഇന്‍ഡിഗോയുടെ പ്രകടനം ശ്രദ്ധേയമാണെന്ന് എയര്‍ലൈന്‍ സിഇഒ റോണോജോയ് ദത്ത പറഞ്ഞു. കമ്പനി എക്കാലത്തെയും ഉയര്‍ന്ന വരുമാനം റിപ്പോര്‍ട്ട് ചെയ്യുകയും പ്രവര്‍ത്തന തലത്തില്‍ ലാഭം ഉണ്ടാക്കുകയും ചെയ്തു. എന്നിരുന്നാലും, ഇന്ധനത്തിന്റെയും വിദേശനാണ്യത്തിന്റെയും ചെലവ് സമ്മര്‍ദ്ദം ഈ ശക്തമായ വരുമാന പ്രകടനത്തെ അറ്റാദായത്തിലേക്ക് മാറ്റുന്നതില്‍ നിന്ന് തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.