ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ ഒന്നാം പാദ അറ്റാദായം 8% വര്‍ധിച്ച് 329.37 കോടിയായി

 ഉയര്‍ന്ന വരുമാനത്തെ തുടര്‍ന്ന് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ (ജെഎസ്എല്‍) ഒന്നാം പാദത്തിലെ അറ്റാദായം 8 ശതമാനം വര്‍ധിച്ച് 329.37 കോടി രൂപയായി. 2021-22 ലെ ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 305.84 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 4,042.32 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 5,490.91 കോടി രൂപയായി ഉയര്‍ന്നു. ഏകദേശം 36 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ 3,610.89 കോടി രൂപയില്‍ നിന്ന് ചെലവ് 5,089.45 കോടി രൂപയായി […]

Update: 2022-07-26 00:10 GMT
ഉയര്‍ന്ന വരുമാനത്തെ തുടര്‍ന്ന് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസിന്റെ (ജെഎസ്എല്‍) ഒന്നാം പാദത്തിലെ അറ്റാദായം 8 ശതമാനം വര്‍ധിച്ച് 329.37 കോടി രൂപയായി. 2021-22 ലെ ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 305.84 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 4,042.32 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 5,490.91 കോടി രൂപയായി ഉയര്‍ന്നു. ഏകദേശം 36 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജൂണ്‍ പാദത്തിലെ 3,610.89 കോടി രൂപയില്‍ നിന്ന് ചെലവ് 5,089.45 കോടി രൂപയായി വര്‍ധിച്ചു. 1.9 ദശലക്ഷം ടണ്‍ വാര്‍ഷിക മെല്‍റ്റ് ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയാണ് ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്. കമ്പനിക്ക് ഹരിയാനയിലും ഒഡീഷയിലും രണ്ട് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ഉണ്ട്.
Tags:    

Similar News