ഐസിഐസിഐ സെക്യൂരിറ്റീസിൻറെ അറ്റ ലാഭത്തിൽ 12 % ഇടിവ്
വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടും 2023 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ അറ്റ ലാഭം 12 ശതമാനം ഇടിഞ്ഞ് 273 കോടി രൂപയായി. റീട്ടെയില്‍ അനുബന്ധ കാര്യങ്ങളിലേയും, വിതരണത്തിലേയും വരുമാനത്തിലുണ്ടായ ആരോഗ്യകരമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ ടോപ് ലൈൻ 6 ശതമാനം വളര്‍ന്ന് 795 കോടി രൂപയായി. ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റി വിഭാഗത്തിന്‍ നിന്നുള്ള വരുമാനം 17 ശതമാനം ഇടിഞ്ഞ് 48.6 കോടി രൂപയായി. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, മറ്റ് ഉത്പന്നങ്ങള്‍ […]
വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടും 2023 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ ഐസിഐസിഐ സെക്യൂരിറ്റീസിന്റെ അറ്റ ലാഭം 12 ശതമാനം ഇടിഞ്ഞ് 273 കോടി രൂപയായി. റീട്ടെയില്‍ അനുബന്ധ കാര്യങ്ങളിലേയും, വിതരണത്തിലേയും വരുമാനത്തിലുണ്ടായ ആരോഗ്യകരമായ വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കമ്പനിയുടെ ടോപ് ലൈൻ 6 ശതമാനം വളര്‍ന്ന് 795 കോടി രൂപയായി.
ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റി വിഭാഗത്തിന്‍ നിന്നുള്ള വരുമാനം 17 ശതമാനം ഇടിഞ്ഞ് 48.6 കോടി രൂപയായി. മ്യൂച്വല്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ്, മറ്റ് ഉത്പന്നങ്ങള്‍ എന്നിവയില്‍ മികച്ച പ്രകടനമുണ്ടായതിനാല്‍ വിതരണ ബിസിനസ്സില്‍ നിന്നുള്ള വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ച് 152 കോടി രൂപയായി. ജൂണ്‍ പാദത്തില്‍ കമ്പനി 619 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 318 കോടി രൂപയായിരുന്നു.
കമ്പനിക്ക് 80 ലക്ഷം ഉപഭോക്താക്കളുണ്ട്. അതില്‍ 4.4 ലക്ഷത്തിലധികം പേര്‍ ജൂണ്‍ പാദത്തിലാണ് ചേര്‍ന്നത്. എന്നാല്‍ അവരില്‍ ഏകദേശം 35 ലക്ഷം പേര്‍ മാത്രമാണ് സജീവമായിട്ടുള്ളത്. സെരോധ, അപ്സ്റ്റോക്‌സ്, ഗ്രോവ്, ഏഞ്ചല്‍ വണ്‍ എന്നിവയെ അപേക്ഷിച്ച് സജീവ ഉപഭോക്താക്കളുടെ എണ്ണം വളരെ കുറവാണ്. ജൂണ്‍ പാദത്തില്‍, പുതിയ ഉപഭോക്താക്കളില്‍ 62 ശതമാനവും 30 വയസ്സിന് താഴെയുള്ളവരും 85 ശതമാനം ചെറുപട്ടണങ്ങളില്‍ നിന്നുള്ളവരുമാണ്. ഇത് ഒരു വര്‍ഷം മുമ്പ് 78 ശതമാനമായി