ചെലവുകളിലെ വര്‍ദ്ധനവ്; എന്‍എംഡിസിയുടെ Q4 അറ്റാദായം 36 ശതമാനം താഴ്ന്നു

ഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എംഡിസിയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 36 ശതമാനം താഴ്ന്ന് 1,812.98 കോടി രൂപയായി. ചെലവുകളിലുണ്ടായ വര്‍ദ്ധനവാണ് ഈ നഷ്ടത്തിനു കാരണം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,835.54 കോടി രൂപയായിരുന്നു. 2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ മൊത്ത വരുമാനം നേരിയ നേട്ടത്തോടെ മുന്‍ വര്‍ഷത്തെ 6,932.75 കോടി രൂപയില്‍ നിന്നും 7,034.83 കോടി രൂപയായി. മൊത്തെ ചെലവുകള്‍ 2,668.36 കോടി രൂപയില്‍ നിന്നും […]

Update: 2022-05-28 00:21 GMT
ഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍എംഡിസിയുടെ 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റാദായം 36 ശതമാനം താഴ്ന്ന് 1,812.98 കോടി രൂപയായി. ചെലവുകളിലുണ്ടായ വര്‍ദ്ധനവാണ് ഈ നഷ്ടത്തിനു കാരണം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 2,835.54 കോടി രൂപയായിരുന്നു.
2022 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ മൊത്ത വരുമാനം നേരിയ നേട്ടത്തോടെ മുന്‍ വര്‍ഷത്തെ 6,932.75 കോടി രൂപയില്‍ നിന്നും 7,034.83 കോടി രൂപയായി. മൊത്തെ ചെലവുകള്‍ 2,668.36 കോടി രൂപയില്‍ നിന്നും 4,156.62 കോടി രൂപയായി ഉയര്‍ന്നു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍എംഡിസി, കേന്ദ്ര സ്റ്റീല്‍ മന്ത്രാലയത്തിനു കീഴിലാണ് വരുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഇരുമ്പയിര് ഉത്പാദക കമ്പനിയാണ് എന്‍എംഡിസി.
Tags:    

Similar News