നാലാം പാദത്തിൽ $4 ബില്യൺ നഷ്ടം രേഖപ്പെടുത്തി ബോയിംഗ്
ചിക്കാഗോ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 787 ഡ്രീംലൈനർ വിമാനത്തിന്റെ നിർമ്മാണത്തിലെ പിഴവുകളിൽ വലഞ്ഞ് നാലാം പാദത്തിൽ $4.16 ബില്യൺ നഷ്ടം റിപ്പോർട്ട് ചെയ്ത് ബോയിംഗ്. 787-ജെറ്റ് ലൈനർ വിതരണം ചെയ്യുന്നതിലെ കാലതാമസം നികത്തുന്നതിനും വിമാനങ്ങൾ ലഭിക്കാൻ കാത്തിരിക്കുന്ന എയർലൈനുകൾക്കുള്ള നഷ്ട്ട പരിഹാരം നല്കുന്നതിനുമായി $3.5 ബില്യനാണ് അധികമായി ബോയിങ്ങിന് നൽകേണ്ടി വന്നത്. 787-ന്റെ നിർമ്മാണ പ്രശ്‌നങ്ങൾ ഉൽപാദനച്ചെലവിൽ $2 ബില്യനാണ് അധികമായി കൂട്ടിയത്. അതായത് നേരത്തെയുള്ള പ്രൊജക്ഷന്റെ ഇരട്ടിയാണിതെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ […]
ചിക്കാഗോ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 787 ഡ്രീംലൈനർ വിമാനത്തിന്റെ നിർമ്മാണത്തിലെ പിഴവുകളിൽ വലഞ്ഞ് നാലാം പാദത്തിൽ $4.16 ബില്യൺ നഷ്ടം റിപ്പോർട്ട് ചെയ്ത് ബോയിംഗ്.
787-ജെറ്റ് ലൈനർ വിതരണം ചെയ്യുന്നതിലെ കാലതാമസം നികത്തുന്നതിനും വിമാനങ്ങൾ ലഭിക്കാൻ കാത്തിരിക്കുന്ന എയർലൈനുകൾക്കുള്ള നഷ്ട്ട പരിഹാരം നല്കുന്നതിനുമായി $3.5 ബില്യനാണ് അധികമായി ബോയിങ്ങിന് നൽകേണ്ടി വന്നത്.
787-ന്റെ നിർമ്മാണ പ്രശ്‌നങ്ങൾ ഉൽപാദനച്ചെലവിൽ $2 ബില്യനാണ് അധികമായി കൂട്ടിയത്. അതായത് നേരത്തെയുള്ള പ്രൊജക്ഷന്റെ ഇരട്ടിയാണിതെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പുതിയ വിമാനങ്ങൾക്കായി എയർലൈനുകൾക്ക് വലിയ താല്പര്യമില്ലാതിരുന്നതിനാൽ ബോയിംഗിന്റെ നഷ്ടം $8.44 ബില്യൺ ആയിരുന്നു.
ഡിസംബർ പാദത്തിലെ വരുമാനം മുൻവർഷത്തേക്കാൾ 3 ശതമാനം കുറഞ്ഞ് $14.16 ബില്യൺ ആയി.