മൂന്നാം പാദത്തില്‍ 138 കോടി രൂപ അറ്റാദായം നേടി സൊമാറ്റോ
- ഡിസംബര്‍ പാദത്തില്‍ 138 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു
- മൊത്തം ചെലവ് 3,383 കോടി രൂപയായി ഉയര്‍ന്നു
- പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 3,288 കോടി രൂപയായി
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോ ഡിസംബര്‍ പാദത്തില്‍ 138 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ ഏകീകൃത അറ്റ നഷ്ടം 347 കോടി രൂപയായിരുന്നുവെന്ന് സൊമാറ്റോ ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം ഒരു വര്‍ഷം മുമ്പ് 1,948 കോടി രൂപയില്‍ നിന്ന് 3,288 കോടി രൂപയായി.
മൊത്തം ചെലവ് 3,383 കോടി രൂപയായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 2,485 കോടി രൂപയായിരുന്നുവെന്ന് കമ്പനി അറിയിച്ചു.