നാലാം പാദഫലത്തില്‍ മുന്നേറി ടൈറ്റന്‍

  • പുതിയതായി 86 സ്റ്റോറുകള്‍ തുറന്നു
  • ജ്വല്ലറി സെഗ്മെന്റാണ് വളര്‍ച്ച് മികച്ച സംഭാവന നല്‍കിയത്
  • മൊത്തം ഔട്ട്‌ലെറ്റുകളുടെ എണ്ണം 3035 ല്‍ എത്തി

Update: 2024-04-06 09:46 GMT

ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ടൈറ്റന്‍ 17 ശതമാനം വാര്‍ഷിക വരുമാന വളര്‍ച്ച നേടി. ഈ പാദത്തില്‍ പുതിയതായി 86 സ്റ്റോറുകളാണ് കമ്പനി ആരംഭിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം ഔട്ട്‌ലെറ്റുകളുടെ എണ്ണം 3035 ആയി.

ജ്വല്ലറി സെഗ്മെന്റാണ് വളര്‍ച്ച് മികച്ച സംഭാവന നല്‍കിയത്. ഈ മേഖലയിലെ ആഭ്യന്തര പ്രവര്‍ത്തനങ്ങള്‍ 19 ശതമാനം ഉയര്‍ന്നു. തനിഷ്‌ക് ദുബായിലും ചിക്കാഗോയിലും പുതിയ സ്റ്റോറും ജ്വല്ലറി ഡിവിഷനില്‍ ഇന്ത്യയില്‍ 27 സ്റ്റോറും ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇന്ത്യയില്‍ പുതുതായി ആരംഭിച്ച 27 സ്റ്റോറുകളില്‍ 11 എണ്ണം തനിഷ്‌ക് ബ്രാന്‍ഡിന് കീഴിലും 16 എണ്ണം മിയയിലുമാണ്.

വാച്ചുകളിലും വെയറബിള്‍സ് വിഭാഗത്തിലും കമ്പനി ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതില്‍, അനലോഗ് വാച്ചുകളില്‍ നിന്നുള്ള വരുമാനം ഏഴും ശതമാനവും ധരിക്കാവുന്നവയ്ക്ക് 2 ശതമാനവുമാണ്. അതിന്റെ മള്‍ട്ടി-ബ്രാന്‍ഡ് പ്രീമിയം വാച്ച് സ്റ്റോറായ ഹീലിയോസ് ആരോഗ്യകരമായ ഇരട്ട അക്ക വളര്‍ച്ചയോടെ അനലോഗ് വാച്ച് വിഭാഗത്തില്‍ അതിവേഗ വളര്‍ച്ച കൈവരിച്ചു. ഈ സെഗ്മെന്റിനായി, ടൈറ്റന്‍ വേള്‍ഡില്‍ 10, ഹീലിയോസില്‍ 20, ഫാസ്ട്രാക്കില്‍ 14 എന്നിങ്ങനെ യഥാക്രമം 44 പുതിയ സ്റ്റോറുകള്‍ ഈ പാദത്തില്‍ ആരംഭിച്ചിട്ടുണ്ട്.

മാത്രമല്ല കാരറ്റ്‌ലൈനിന്റെ ബിസിനസ് 30 ശതമാനം വര്‍ധിച്ചതായി കമ്പനി അറിയിച്ചു. മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് അനുസൃതമായി സ്റ്റഡഡ് സെഗ്മെന്റും മുന്നേറിയിട്ടുണ്ട്.

Tags:    

Similar News