മൂന്നാംപാദ അറ്റാദായത്തില്‍ 88 ശതമാനം നേട്ടത്തോടെ തെര്‍മാക്സ്

  • ഏകീകൃത അറ്റാദായം 88 ശതമാനം ഉയര്‍ന്ന് 237.06 കോടി രൂപയിലെത്തി
  • ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നേട്ടം
  • അവലോകന പാദത്തിലെ ഓര്‍ഡര്‍ ബുക്കിംഗ് 2,506 കോടി രൂപയായിരുന്നു

Update: 2024-02-08 14:15 GMT

ന്യൂഡല്‍ഹി: ഡിസംബര്‍ പാദത്തില്‍ തെര്‍മാക്സിന്റെ ഏകീകൃത അറ്റാദായം 88 ശതമാനം ഉയര്‍ന്ന് 237.06 കോടി രൂപയിലെത്തി. പ്രധാനമായും ഉയര്‍ന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നേട്ടം.

കമ്പനിയുടെ ഏകീകൃത അറ്റാദായം മുന്‍ വര്‍ഷം 126.40 കോടി രൂപയായിരുന്നു. മൊത്തവരുമാനം കഴിഞ്ഞ പാദത്തിലെ 2,091.57 കോടി രൂപയില്‍ നിന്ന് ഈ പാദത്തില്‍ 2,382.76 കോടി രൂപയായി ഉയര്‍ന്നു.

ഗുജറാത്തിലെ ജഗാഡിയയില്‍ അയോണ്‍ എക്സ്ചേഞ്ച് റെസിന്‍ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് 45 കോടി രൂപയുടെ അധിക കാപെക്സിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി.

ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച്, ഈ പാദത്തിലെ ഓര്‍ഡര്‍ ബാലന്‍സ് 10,717 കോടി രൂപയായിരുന്നു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 9,859 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 9 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

അവലോകന പാദത്തിലെ ഓര്‍ഡര്‍ ബുക്കിംഗ് 2,506 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 2,204 കോടി രൂപയേക്കാള്‍ 14 ശതമാനം കൂടുതലാണിത്.

Tags:    

Similar News