ടിസിഎസ് രണ്ടാം പാദഫലം ഒക്ടോബര്‍ 11 ന്

  • മുന്‍പാദത്തിന്റെ തുടര്‍ച്ചയെന്നോണം ഐടി മേഖലയിലെ രണ്ടാം പാദ ഫലങ്ങള്‍ കാര്യമായ പുരോഗതി കാണിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Update: 2023-10-10 16:51 GMT

ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ് വേർ സേവന കയറ്റുമതി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) 2023-24 വർഷത്തെ രണ്ടാം പാദഫലങ്ങൾ ഒക്ടോബർ 11 ന് പുറത്തു വരും.

2024 സാമ്പത്തിക വർഷത്തിലെ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ ഐടി മേഖലയുടെ മൊത്തത്തിലുള്ള വിലയിരുത്തിലിനും ടിസിഎസിന്റെ ഫലം പ്രധാനമാണ്. മുൻപാദത്തിന്റെ തുടർച്ചയെന്നോണം ഐടി മേഖലയിലെ രണ്ടാം പാദ ഫലങ്ങൾ കാര്യമായ പുരോഗതി കാണിക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ആഗോള തലത്തിൽ ഡിമാൻഡ് വെല്ലുവിളിയായി തുടരുന്നത് ലാഭമെടുപ്പിനുള്ള സമയം നീണ്ടു പോകാൻ കാരണമാകുന്നുണ്ട്. മികച്ച ഇടപാടുകൾ കമ്പനിക്ക് ഉണ്ടായിരുന്നിട്ടും കഴിഞ്ഞ രണ്ട് പാദങ്ങളിലും കമ്പനിയുടെ ഫലങ്ങൾ അത്ര മികച്ചതായിരുന്നില്ല. അതിന്റെ തുടർച്ച ജൂലൈ-സെപ്റ്റംബർ പാദത്തിലും പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 59,381 കോടി രൂപയും അറ്റാദായം 11,074 കോടി രൂപയുമായിരുന്നു.

നാളെ ചേരുന്ന ഡയറക്ടർമാരുടെ യോഗത്തിൽ കമ്പനി ഓഹരികൾ തിരിച്ചുവാങ്ങാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ കമ്പനി ലാഭവിഹതമായി ഓഹരി ഉടമകൾക്ക് നൽകിയത് 42079 കോടി രൂപയാണ്.

നാളെ പുറത്തുവരുന്ന കമ്പനി ഫലങ്ങൾ

ടിസിഎസ്

സാഗിൾ പ്രീപെയിഡ് ഓഷ്യൻ സർവീസസ്

സിഗ്നേച്ചർഗ്ലോബൽ ഇന്ത്യ

സംഹി ഹോട്ടൽസ്

ഡെൽറ്റ കോർപ്

നാഷണൽ സ്റ്റാൻഡേർഡ് ഇന്ത്യ

ദിപിന ഫാർമകെം

ജസ്റ്റ്‌റൈഡ് എന്റർപ്രൈസസ്

പ്ലാസ്റ്റ്‌ബ്ലെൻഡ്‌സ് ഇന്ത്യ

സനത്‌നഗർ എന്റർപ്രൈസസ്

Tags:    

Similar News