100,000 കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്
- റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അറ്റാദായത്തില്‍ രണ്ട് ശതമാനം ഇടിവ്.
- കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഒന്നിന് 10 രൂപ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.
- റീട്ടെയ്ല്‍ , ടെലികോം ബിസിനസുകള്‍ സ്ഥിരമായ വളര്‍ച്ച നേടി
റിലയന്‍സ് കമ്പനികളുടെ നാലാം പാദഫലങ്ങള്‍ ഒരോന്നായി പുറത്ത് വരുമ്പോള്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് (ആര്‍ഐഎല്‍) അറ്റാദായത്തില്‍ രണ്ട് ശതമാനം ഇടിവ്. പെട്രോകെമിക്കല്‍സ് ബിസിനസിലെ കുറഞ്ഞ മാര്‍ജിനും ഉയര്‍ന്ന നികുതി വിഹിതവുമാണ് അറ്റാദായത്തില്‍ ഇടിവിന് കാരണമായത്.
അതേസമയം റീട്ടെയ്ല്‍ , ടെലികോം ബിസിനസുകള്‍ സ്ഥിരമായ വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംയോജിത അറ്റാദായം 18,951 കോടി രൂപയിലേക്കെത്തി. തൊട്ട് മുന്‍വര്‍ഷം ഇത് 19,299 കോടി രൂപയായിരുന്നു. ഈ വര്‍ഷത്തെ സംയോജിത വരുമാനം 10 ട്രില്യണ്‍ കവിഞ്ഞു. ഈ വളര്‍ച്ച കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണിത്.
2024 സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി ഒന്നിന് 10 രൂപ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് ഒന്‍പത് രൂപയായിരുന്നു. നാലാം പാദത്തില്‍ എബിറ്റ്ഡയില്‍ 14 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. എബിറ്റ്ഡ മാര്‍ജിന്‍ 50 ബേസിസ് പോയിന്റ് ഉയര്‍ന്ന് 17.8 ശതമാനത്തിലുമെത്തി. സംയോജിത വരുമാനം 11 ശതമാനം ഉയര്‍ന്ന് 2.4 ട്രില്യണിലെത്തി.
പോയ സാമ്പത്തിക വര്‍ഷത്തില്‍ 69,621 കോടി രൂപയുടെ സംയോജിറ്റ അറ്റാദായം കമ്പനി നേടിയിട്ടുണ്ട്. 2023 നേക്കാള്‍ നാല് ശതമാനം വര്‍ധനയാണിത്. അതേസമയം നികുതിക്ക് മുന്‍പുള്ള ലാഭം 11 ശതമാനം വര്‍ധിച്ച് ഒരു ട്രില്യണ്‍ കടന്നു. ഒക്ടോബര്‍ ഡിസംബര്‍ കാലയളവിലെ 17265 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ പാദഫലത്തില്‍ മുന്നേറ്റമുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായം കണക്കാക്കിയാല്‍ ഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 66,702 കോടി രൂപ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 69,621 കോടി രൂപയുടെ റെക്കോര്‍ഡ് അറ്റാദായം രേഖപ്പെടുത്തിയിട്ടുണ്ട്.
'ഈ വര്‍ഷം, നികുതിക്ക് മുമ്പുള്ള ലാഭത്തില്‍ 100,000 കോടി രൂപ കടക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയെന്ന് പങ്കിടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,' മുകേഷ് അംബാനി പറഞ്ഞു. ആഗോളതലത്തില്‍ ഇന്ധനത്തിന്റെ ശക്തമായ ആവശ്യം ലോക രാജ്യങ്ങള്‍ക്ക് എണ്ണ ശുദ്ധീകരണത്തില്‍ നേടരുന്ന പരിമിതി എന്നിവ റിലയന്‍സിനെ നയിച്ചു. ഒട2സി വിഭാഗത്തിന്റെ മാര്‍ജിനുകളും ലാഭക്ഷമതയും ഇതിനെ പിന്തുണക്കുന്നു. എണ്ണ ശുദ്ധീകരണത്തിലും വിവിധതരം പെട്രോകെമിക്കല്‍ ബിസിനസ്സുകളിലും ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയുടെ കെമിക്കല്‍ സെഗ്മെന്റിന്റെ പ്രധാന എണ്ണയാണ് o2c .