നസാര ടെക്‌ അറ്റാദായം 53% ഉയർന്നു

  • 750 കോടി രൂപ വരെ സമാഹരിക്കാൻ കമ്പനിക്ക് ഓഹരി ഉടമകളുടെ അനുമതിയുണ്ട്

Update: 2023-11-09 10:15 GMT

ഓൺലൈൻ ഗെയിമിംഗ് ആൻഡ് സ്‌പോർട്‌സ് കമ്പനിയായ നസാര ടെക്‌നോളജീസ് നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ ഏകോപിത അറ്റാദായം 53 ശതമാനം ഉയർന്ന് 24.2 കോടി രൂപയായി രേഖപ്പെടുത്തി. കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർധിച്ച് 297.2 കോടി രൂപയായി. പ്രവർത്തനങ്ങളിൽ വരുമാനം മുൻവർഷത്തെ 21.4 കോടിയിൽ നിന്ന് 30 ശതമാനം വർധിച്ച് 27.9 കോടി രൂപയിലെത്തി.

ഈ പാദത്തിൽ കമ്പനി എസ്‌ബിഐ മ്യൂച്വൽ ഫണ്ടിൽ നിന്നും സെരോദ സഹസ്ഥാപകൻ നിഖിൽ കാമത്തിൽ നിന്നും 510 കോടി രൂപ സമാഹരിച്ചു. 750 കോടി രൂപ വരെ സമാഹരിക്കാൻ കമ്പനിക്ക് ഓഹരി ഉടമകളുടെ അനുമതിയുണ്ട്.

നസാര ടെക്നോളജീസ് നിലവിൽ മൂന്ന് പ്രധാന മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഗെയിമിംഗ് (ലോക ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്, കിഡോപിയ, അനിമൽ ജാം, ക്ലാസിക് റമ്മി), ഇ-സ്പോർട്സ്  (നോഡ്വിൻ ഗെയിമിംഗ്, സ്പോർട്സ്‌കീഡ), പരസ്യം ചെയ്യൽ (ഡാറ്റവർക്സ്).

ലോകമെമ്പാടുമുള്ള ഇന്ത്യൻ ഡെവലപ്പർമാർ നിർമ്മിച്ച ഗെയിമുകൾ പ്രസിദ്ധീകരിക്കുന്നതിനും ഈ ഗെയിമുകൾ പ്രാദേശികവൽക്കരിക്കുന്നതിനും ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുമായി ആഗോള ഡെവലപ്പർമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനുമായി നസാര പബ്ലിഷിംഗ് എന്ന പുതിയ ഗെയിം പബ്ലിഷിംഗ് വിഭാഗവും കഴിഞ്ഞ മാസം സ്ഥാപനം  തുറന്നിരുന്നു.

അടുത്ത 18 മാസത്തിനുള്ളിൽ മൊബൈൽ, വെബ്3, വെർച്വൽ റിയാലിറ്റി (വിആർ), പേഴ്‌സണൽ കമ്പ്യൂട്ടർ (പിസി) എന്നിവയിലുടനീളം 20 ഗെയിമുകൾ അവതരിപ്പിക്കാനും ഒരു ഗെയിമിന് കുറഞ്ഞത് ഒരു കോടി രൂപ നിക്ഷേപിക്കാനും നസാര ടെക്‌നോളജീസ് പദ്ധതിയിടുന്നു.

Tags:    

Similar News