കരൂര്‍ വൈശ്യ ബാങ്കിന്റെ മൂന്നാംപാദ നിഷ്‌ക്രിയ ആസ്തി മെച്ചപ്പെട്ടു
- തമിഴ്നാട് ആസ്ഥാനമായുള്ള ബാങ്ക് മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 289 കോടി രൂപ അറ്റാദായം നേടിയിരുന്നു
- ജിഎന്‍പിഎ 112 ബേസിസ് പോയിന്റ് മെച്ചപ്പെട്ടു
- ബാങ്കിന്റെ മൊത്തം ബിസിനസ് 1,58,357 കോടി രൂപ കവിഞ്ഞു
ചെന്നൈ: കരൂര്‍ വൈശ്യ ബാങ്കിന്റെ 2023 ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ അറ്റാദായം 42.56 ശതമാനം വര്‍ധിച്ച് 412 കോടി രൂപയായി.
തമിഴ്നാട് ആസ്ഥാനമായുള്ള ബാങ്ക് മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 289 കോടി രൂപ അറ്റാദായം നേടിയിരുന്നു.
2023 ഡിസംബര്‍ 31 ന് അവസാനിച്ച ഒമ്പത് മാസ കാലയളവില്‍ അറ്റാദായം 49.61 ശതമാനം ഉയര്‍ന്ന് 1,149 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 768 കോടി രൂപയില്‍ നിന്നാണ് ഈ നേട്ടം.
അവലോകന പാദത്തിലെ മൊത്തം വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 2,012.71 കോടി രൂപയില്‍ നിന്ന് 2,497.17 കോടി രൂപയായി വളര്‍ന്നു.
2023 ഡിസംബര്‍ 31 ലെ മൊത്തം ബിസിനസ്സ് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 1,38,013 കോടിയില്‍ നിന്ന് 14.74 ശതമാനം വര്‍ധിച്ച് 1,58,357 കോടി രൂപയായി.
ആസ്തി നിലവാരത്തില്‍, മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 112 ബേസിസ് പോയിന്റ് മെച്ചപ്പെട്ടു.
2023 ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ വളര്‍ച്ച, ലാഭം, ആസ്തി ഗുണനിലവാരം എന്നിവയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം തുടരാന്‍ കഴിഞ്ഞുവെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രമേഷ് ബാബു ബി പറഞ്ഞു.
ബാങ്കിന്റെ മൊത്തം ബിസിനസ് 1,58,357 കോടി രൂപ കവിഞ്ഞു. എല്ലാ ബിസിനസ് സെഗ്മെന്റുകളില്‍ നിന്നുമുള്ള വളര്‍ച്ച, ഒമ്പത് മാസ കാലയളവില്‍ 1,149 കോടി രൂപയും ഈ പാദത്തില്‍ 412 കോടി രൂപയും അറ്റാദായം കൈവരിക്കാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.