ഇന്ത്യ സിമൻ്റ്‌സിന് നാലാം പാദത്തിൽ 50 കോടി രൂപയുടെ നഷ്ടം

  • തുടർച്ചയായി നഷ്ടം രേഖപ്പെടുത്തുന്ന അഞ്ചാം പാദമാണിത്
  • കമ്പനിയുടെ സംയോജിത വരുമാനം 1,266.65 കോടി രൂപയായി ഇടിഞ്ഞു
  • മൊത്തം ചെലവ് 1,351.84 കോടി രൂപയായി കുറഞ്ഞു

Update: 2024-05-20 10:28 GMT

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ നാലാം പദത്തിൽ ഇന്ത്യ സിമൻ്റ്‌സിൻ്റെ സംയോജിത അറ്റ നഷ്ടം 50.06 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ 243.77 കോടി രൂപയായിരുന്നു നഷ്ടം. തുടർച്ചയായി നഷ്ടം രേഖപ്പെടുത്തുന്ന അഞ്ചാം പാദമാണിത്.

ഇതേ കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ സംയോജിത വരുമാനം 1,266.65 കോടി രൂപയായി ഇടിഞ്ഞു. കഴിഞ്ഞ വർഷമിത് 1,485.73 കോടി രൂപയായിരുന്നു. നാലാം പാദത്തിൽ ഇന്ത്യ സിമൻ്റ്‌സിൻ്റെ മൊത്തം ചെലവ് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 1,637.65 കോടി രൂപയിൽ നിന്ന് 1,351.84 കോടി രൂപയായി കുറഞ്ഞു.

2024 മാർച്ചിൽ അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ അറ്റ നഷ്ടം 215.76 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം ഇത് 169.82 കോടി രൂപയായിരുന്നുവെന്ന് കമ്പനി അറിയിച്ചു. ഇതേ കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 5,112.24 കോടി രൂപയായിരുന്നു, മുൻ സാമ്പത്തിക വർഷമിത് 5,608.14 കോടി രൂപയായിരുന്നു.

ഇന്ത്യ സിമൻ്റ്‌സിൻ്റെ ഓഹരികൾ വെള്ളിയാഴ്ച 2.85 ശതമാനം ഉയർന്ന് 214.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News