ഇൻഡെൽ മണി അറ്റാദായം 127 ശതമാനം ഉയർന്നു
ആദ്യ പകുതിയിൽ കമ്പനിയുടെ അറ്റാദായം റെക്കോർഡ് ഉയർച്ചയിൽ എത്തി
ഇൻഡൽ കോർപ്പറേഷന്റെ കീഴിലുള്ള മുൻനിര ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇൻഡെൽ മണിയുടെ അറ്റാദായം 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ127.21 ശതമാനം ഉയർന്നു. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ പാദത്തിലെ വരുമാനം 61.09 ശതമാനം ഉയർന്ന് 77.03 കോടി രൂപയിലെത്തി.
നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ കമ്പനിയുടെ അറ്റാദായം റെക്കോർഡ് ഉയർച്ചയിൽ എത്തി. അറ്റാദായം 568.86 ശതമാനമാണ് ഉയർന്നത് 39.17 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5.86 കോടി രൂപയായിരുന്നു. ശക്തമായ എയുഎം വളർച്ച, സ്വർണ്ണ വായ്പകൾക്കുള്ള ഉയർന്ന ഡിമാൻഡ്, പുതിയ പ്രദേശങ്ങളിലേക്കുള്ള വിപുലീകരണം എന്നിവ വളർച്ചയ്ക്ക് കാരണമായി.
കമ്പനിയുടെ വാർഷിക വായ്പാ വിതരണ൦ 70 ശതമാനം വളർന്നു 1800 കോടി രൂപയിലെത്തി. രണ്ടാം പാദത്തിൽ മാനേജ്‌മെന്റിന് കീഴിലുള്ള സംയോജിത ആസ്തി (എയുഎം) 1363 കോടി രൂപയായി കമ്പനി രേഖപ്പെടുത്തി.