ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ അറ്റാദായത്തില്‍ 29 ശതമാനം വർധന

  • ഈ പാദത്തില്‍, ടേം ലോണുകള്‍, ബോണ്ടുകള്‍, റീഫിനാന്‍സ് എന്നിവ വഴി 5,046 കോടി രൂപ സമാഹരിച്ചു,
  • വായ്പകളുടെ നേരിട്ടുള്ള അസൈന്‍മെന്റ് വഴി 3,976 കോടി രൂപ അധികമായി നേടി
  • വായ്പയുടെ 96 ശതമാനവും ചില്ലറ വില്‍പ്പനയാണെന്ന് കമ്പനി വ്യക്തമാക്കി.

Update: 2024-01-18 06:15 GMT

ബാങ്കിംഗ് ഇതര വായ്പാ ദാതാക്കളായ ഐഐഎഫ്എല്‍ ഫിനാന്‍സിന്റെ ഡിസംബര്‍ പാദ അറ്റാദായം 29 ശതമാനം ഉയര്‍ന്ന് 545 കോടി രൂപയായി. വായ്പ നല്‍കുന്നതിലുണ്ടായ വര്‍ധനവും തല്‍ഫലമായുണ്ടായ പലിശ വരുമാനവുമാണ് നേട്ടമുണ്ടാക്കിയത്. മൊത്തത്തിലുള്ള വായ്പാ വളര്‍ച്ച 34 ശതമാനം ഉയര്‍ന്ന് 77,444 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങളായ സ്വര്‍ണം, ഭവനവായ്പ എന്നിവ യഥാക്രമം 35 ശതമാനവും 25 ശതമാനം വര്‍ധിച്ച് 24,692 കോടി രൂപയും 25,519 കോടി രൂപയുമായി.

മൈക്രോഫിനാന്‍സ് വായ്പകള്‍ 54 ശതമാനം ഉയര്‍ന്ന് 12,090 കോടി രൂപയിലെത്തി. ഡിജിറ്റല്‍ വായ്പകള്‍ 96 ശതമാനം ഉയര്‍ന്ന് 3,905 കോടിയി. പ്രോപ്പര്‍ട്ടിക്ക് മേലുള്ള വായ്പ 27 ശതമാനം ഉയര്‍ന്ന് 7,862 കോടി രൂപയിലെത്തിയും നിര്‍മാണ, റിയല്‍ എസ്റ്റേറ്റ് വിഭാഗത്തില്‍ 2889 കോടി രൂപയായെന്നും കമ്പനി പറഞ്ഞു.

'ഡിസംബര്‍ പാദത്തില്‍ കമ്പനിയുടെ ആസ്തി നിലവാരം മൊത്തത്തില്‍ മെച്ചപ്പെട്ടിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 2.1 ശതമാനത്തില്‍ നിന്ന് 1.7 ആയി കുറഞ്ഞു, അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 1.1 ല്‍ നിന്ന് 0.9 ആയി കുറഞ്ഞു,'' കമ്പനിയുടെ സ്ഥാപകന്‍ നിര്‍മല്‍ ജെയിന്‍ പറഞ്ഞു.

'2019 സാമ്പത്തിക വര്‍ഷം മുതല്‍ മാനേജ്മെന്റിന് കീഴിലുള്ള ഞങ്ങളുടെ ആസ്തി ആരോഗ്യകരമായ വളര്‍ച്ചയിലൂടെ 23 ശതമാനം ഉണ്ടായിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.3 മടങ്ങ് വരെ എത്തി. ഏകീകൃത തലത്തില്‍ നെറ്റ് ഗിയറിംഗിലൂടെ ഞങ്ങള്‍ മൂലധന സ്ഥാനം ശക്തിപ്പെടുത്തുന്നത് തുടരുന്നു. ആരോഗ്യകരമായ ആന്തരിക ശേഖരണങ്ങളില്‍ നിന്ന് അവര്‍ ഫണ്ടിംഗ് ആവശ്യകതകള്‍ നിറവേറ്റുന്നു. ഇത് മികച്ച മാര്‍ജിനുകളും അസറ്റ് ലൈറ്റ് ബിസിനസ്സ് തന്ത്രവും നല്‍കുന്നു,'' ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കപീഷ് ജെയിന്‍ പറഞ്ഞു.

ഉയര്‍ന്ന റെഗുലേറ്ററി ചാര്‍ജുകള്‍ കാരണം ഈ പാദത്തിലെ ശരാശരി വായ്പാ ചെലവ് 28 ബിപിഎസ് വര്‍ധിച്ച് 9.07 ശതമാനമായി ഉയര്‍ന്നു. അസൈന്‍ഡ് ലോണ്‍ ബുക്ക് ഇപ്പോള്‍ 18,648 കോടി രൂപയാണ്. കൂടാതെ, 338 കോടി രൂപയുടെ സെക്യൂരിറ്റൈസ്ഡ് ആസ്തിയുണ്ട്, കോ-ലെന്‍ഡിംഗ് ബുക്ക് 11,586 കോടി രൂപയാണ്.

Tags:    

Similar News