എച്ച് യുഎല്ലിന്റെ ലാഭം 4% വർധിച്ചു 2,717 കോടി , ഇടക്കാല ലാഭ വിഹിത൦ 18 രൂപ

Update: 2023-10-19 15:29 GMT

പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 2,717 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷം ഇതേ പാദത്തിലെ 2,616 കോടി രൂപയേക്കാള്‍ നാല് ശതമാനം വര്‍ധന ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്.

കമ്പനി ഒരു ഓഹരിക്ക് 18 രൂപയുടെ  ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചു.

വില്‍പ്പന നാല് ശതമാനം ഉയര്‍ന്ന് 15,027 കോടി രൂപയിലേക്കും എത്തി. മുന്‍വര്‍ഷം ഇത് 14,751 കോടി ആയിരുന്നു 

കമ്പനിയുടെ എബിറ്റിഡ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 9.4 ശതമാനം ഉയര്‍ന്ന് 3,694 കോടി രൂപയായി. കമ്പനിയുടെ

പരസ്യച്ചെലവ് 1,720 കോടി രൂപയായി ഉയര്‍ന്നു. ഹോം കെയര്‍ വിഭാഗം 3.3 ശതമാനം വരുമാന വളര്‍ച്ചയോടെ ഉയര്‍ന്നുവെന്ന് കമ്പനി വ്യക്തമാക്കി. സൗന്ദര്യവും വ്യക്തിഗത പരിചരണവും വിഭാഗങ്ങളിലുടനീളം 4.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഭക്ഷണം, ലഘുഭക്ഷണ വിഭാഗങ്ങള്‍ 2.6 ശതമാനം വളര്‍ച്ച നേടി.

'വരാനിരിക്കുന്ന ഉത്സവ സീസണില്‍ എഫ്എംസിജി മേഖല ക്രമേണ വീണ്ടെടുക്കല്‍ തുടരാന്‍ സാധ്യതയുണ്ട്.കൂടാതെ, സര്‍ക്കാര്‍ മൂലധന ചെലവഴിക്കലില്‍് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഗുണം ചെയ്യും. എ്രന്നാല്‍, ആഗോള തലത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചരക്ക് വില , വിള ഉത്പാദനത്തിലെ കുറവ്, മണ്‍സൂണ്‍ എന്നിവെയക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും എച്ച് യുഎല്‍ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ രോഹിത് ജാവ പറഞ്ഞു.

ഇന്ന് എച്ച് യുഎല്‍ ഓഹരികള്‍ 2,550 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ച്ചയിലെ ഉയര്‍ന്ന വില 2,769 രൂപയാണ്.

Tags:    

Similar News