എച്ച്‌ഡിഎഫ്‌സി എഎംസി മൂന്നാം പാദ ലാഭം 32 ശതമാനം വർധിച്ച് 488 കോടി

  • മൂന്ന് മാസങ്ങളിൽ നികുതിക്ക് ശേഷമുള്ള ലാഭത്തിലാണ് വർദ്ധന
  • മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ ഓഹരിയൊന്നിന് 48 രൂപ ലാഭവിഹിതം
  • മൊത്തവരുമാനം 23 ശതമാനം ഉയർന്ന് 814.17 കോടി രൂപ

Update: 2024-01-11 12:59 GMT

എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (എച്ച്‌ഡിഎഫ്‌സി എഎംസി) മൂന്നാം പാദ ലാഭം 32 ശതമാനം വർധിച്ച് 488 കോടി രൂപയായി. 2023 ഡിസംബറിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ നികുതിക്ക് ശേഷമുള്ള ലാഭത്തിലാണ് വർദ്ധന.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 369.16 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

കമ്പനിയുടെ മൊത്തവരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം ഉയർന്ന് 814.17 കോടി രൂപയായി. 

അസറ്റ് മാനേജ്‌മെന്റ് സ്ഥാപനം 2023 മാർച്ച് 31-ന് അവസാനിച്ച വർഷത്തിൽ ഓഹരിയൊന്നിന് 48 രൂപ ലാഭവിഹിതം നൽകി.

2023 ഡിസംബർ 31-ന് അവസാനിച്ച ഒമ്പത് മാസങ്ങളിൽ, കമ്പനി 1,402 കോടി രൂപ അറ്റാദയവും, മൊത്തം വരുമാനം 2,312.14 കോടി രൂപയും നേടി.

രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടുകളിലൊന്നായ എച്ച്‌ഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്‌മെന്റ് മാനേജരാണ് എച്ച്‌ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി.

Tags:    

Similar News