നാലാം പാദത്തിൽ ഫെഡറൽ ബാങ്കിന്റെ ലാഭം 906 കോടി; നിക്ഷേപത്തിൽ 18% വളർച്ച

  • അറ്റ ​​പലിശ വരുമാനം 2195.11 കോടി രൂപയായി രേഖപ്പെടുത്തി
  • മൊത്ത നിഷ്‌ക്രിയ ആസ്തി 2.13 ശതമാനമായി മെച്ചപ്പെട്ടു
  • നെറ്റ് ​​അഡ്വാൻസുകൾ 2,09,403.34 കോടി രൂപയായി ഉയർന്നു

Update: 2024-05-02 09:56 GMT

മാർച്ചിൽ അവസാനിച്ച നാലാം പാദഫലങ്ങൾ പുറത്തു വിട്ട് ഫെഡറൽ ബാങ്ക്. ഈ കാലയളവിലെ ബാങ്കിന്റെ അറ്റാദായം 11 ശതമാനം താഴ്ന്ന് 906.30 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പഥത്തെ അറ്റാദായം 1,006.74 കോടി രൂപയായിരുന്നു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ  റിപ്പോർട്ട് ചെയ്ത അറ്റാദായം 902.60 കോടി രൂപയാണ്, 0.40 ശതമാന വർധിച്ചു.  ഓഹരിയൊന്നിന് 1.20 രൂപ ലാഭവിഹിതവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

നാലാം പാദത്തിലെ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം (NII) 2195.11 കോടി രൂപയായി രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 1,909 കോടിയേക്കാൾ 15 ശതമാനം ഉയർന്നതാണിത്. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പലിശ വരുമാനമാണിത്. ഈ കാലയളവിലെ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി മുൻ വർഷത്തേക്കാളും 0.23 ശതമാനം താഴ്ന്ന് 2.13 ശതമാനമായി മെച്ചപ്പെട്ടു. അറ്റ ​​നിഷ്‌ക്രിയ ആസ്തി 0.9 ശതമാനം കുറഞ്ഞ് 0.6 ശതമാനമായി.

നാലാം പാദത്തിൽ ബാങ്കിന്റെ നെറ്റ് ​​അഡ്വാൻസുകൾ 2023 മാർച്ചിലെ 1,74,446.89 കോടി രൂപയിൽ നിന്ന് 2,09,403.34 കോടി രൂപയായി ഉയർന്നു. റീട്ടെയിൽ അഡ്വാൻസുകൾ 20.07 ശതമാനം വർധിച്ച് 67,435.34 കോടി രൂപയായി.

ബിസിനസ് ബാങ്കിംഗ് 21.13 ശതമാനം വർധിച്ച് 17,072.58 കോടി രൂപയിലെത്തി. കൊമേർഷ്യൽ ങ്കിംഗ് 26.63 ശതമാനം വർധിച്ച് 21,486.65 കോടി രൂപയായി. കോർപ്പറേറ്റ് അഡ്വാൻസുകളും 11.97 ശതമാനം വളർച്ച രേഖപ്പെടുത്തി.

ബാങ്കിന്റെ മൊത്തം നിക്ഷേപം 2023 മാർച്ചിലെ 2,13,386.04 കോടി രൂപയിൽ നിന്ന് 18.35 ശതമാനം വളർച്ചയോടെ നാലാം പാദത്തിൽ 2,52,534.02 കോടി രൂപയിലെത്തി.

നിലവിൽ ഫെഡറൽ ബാങ്ക് ഓഹരികൾ എൻഎസ്ഇ യിൽ 3.47 ശതമാനം ഉയർന്ന് 168.25 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News