മാർച്ച് പാദത്തിൽ ക്രിസിലിന്റെ അറ്റാദായം 145 കോടി രൂപയായി

  • കൺസോളിഡേറ്റഡ് വരുമാനം 732.2 കോടി രൂപയായി
  • ഓഹരി ഒന്നിന് 7 രൂപ നിരക്കിൽ ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.
;

Update: 2023-04-19 03:13 GMT
മാർച്ച് പാദത്തിൽ ക്രിസിലിന്റെ  അറ്റാദായം 145  കോടി രൂപയായി
  • whatsapp icon

മാർച്ചിൽ അവസാനിച്ച പാദത്തിൽ പ്രമുഖ റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം വർധിച്ചു. കമ്പനിയുടെ അറ്റാദായം 145.8 കോടി രൂപയായി. കൺസോളിഡേറ്റഡ് വരുമാനം വാർഷികാടിസ്ഥാനത്തിൽ 19.1 ശതമാനം വർധിച്ച് 732.2 കോടി രൂപയായി.

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും സ്ഥിതിവിവരക്കണക്കുകൾക്കും അനലിറ്റിക്‌സിനും ഡിമാൻഡ് വർധിച്ചത് വളർച്ച കൈവരിക്കുന്നതിന് സഹായിച്ചെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ അമീഷ് മേത്ത പറഞ്ഞു.

മാർച്ച് പാദത്തിൽ കോർപറേറ്റ് ബോണ്ട് ഇഷ്യൂ ചെയ്യുന്നതിൽ 48 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്. ഇഷ്യൂ ചെയ്യുന്നവരുടെ എന്നതിൽ 8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. മൊത്ത വരുമാനം വാർഷികാടിസ്ഥാനത്തിൽ 16 .9 ശതമാനം വർധിച്ചു.

റേറ്റിംഗ് സേവനങ്ങളുടെ വിഭാഗത്തിലെ വരുമാന വളർച്ച 16 .9 ശതമാനമായി. റീസേർച്ച് അനലിറ്റിക്സ് സൊല്യൂഷൻ വിഭാഗത്തിൽ 21 .7 ശതമാനത്തിന്റെ വളർച്ചയും റിപ്പോർട്ട് ചെയ്തു. കമ്പനി 1 രൂപ മുഖ വിലയുള്ള ഓഹരി ഒന്നിന് 7 രൂപ നിരക്കിൽ ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News