ആസ്റ്റർ ഹെൽത്ത് കെയർ ലാഭം 29 ശതമാനം ഉയർന്നു
- പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 16.2 ശതമാനം വർധിച്ചു
- പ്രവർത്തന വരുമാനം 16 ശതമാനം ഉയർന്നു
- ഇബിറ്റ്ഡ 564 കോടി രൂപ
ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ നടപ്പ് സാമ്പത്തികൾ വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിലെ കമ്പനിയുടെ അറ്റാദായം 28.6 ശതമാനം ഉയർന്ന് 179.2 കോടി രൂപയായി ഉയർന്നു. മുൻ വർഷമിത് സമാന പാദത്തിലിത് 139.4 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ആദായം 16.2 ശതമാനം വർധിച്ച് 3,710.6 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 3,192.1 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവർത്തന വരുമാനം 16 ശതമാനം വർധിച്ച് 3,711 കോടി രൂപയായി.
ഈ സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ എബിറ്റ്ഡ (EBITDA) 25.7 ശതമാനം ഉയർന്ന് 564 കോടി രൂപയായി, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 448.6 കോടി രൂപയായിരുന്നു. ഈ കാലയളവിലെ എബിറ്റ്ഡ (EBITDA) മാർജിൻ 15.2 ശതമാനത്തിലെത്തി. മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ 14.1 ശതമാനമായിരുന്നു.
"24 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ, ഞങ്ങളുടെ ഇന്ത്യൻ ബിസിനസ്സ് 23 ശതമാനം വാർഷിക വരുമാന വളർച്ച കൈവരിച്ചു, ഇത് 949 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം അതികരിപ്പിച്ച 750 കിടക്കകൾ കമ്പനിയുടെ ലാഭത്തിനു കാര്യമായി" ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൻ്റെ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
ആസ്റ്റർ ഓഹരികൾ എൻഎസ്ഇ യിൽ 1.17 ശതമാനം താഴ്ന്ന് 435.70 രൂപയിൽ ക്ലോസ് ചെയ്തു.