മികച്ച അറ്റാദായവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍

  • രണ്ടാം പാദത്തിലെ വരുമാനം 1,086 കോടി രൂപയായി ഉയര്‍ന്നു
  • മുന്‍ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 929 കോടിയായിരുന്നു

Update: 2024-10-24 11:59 GMT

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സെപ്റ്റംബര്‍ പാദത്തില്‍ 106 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 15 കോടി രൂപയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം രണ്ടാം പാദത്തില്‍ 1,086 കോടി രൂപയായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവിലെ വരുമാനം 929 കോടി രൂപയായിരുന്നു.

ഈ അര്‍ധവാഷികത്തിലെ ഓപ്പറേറ്റിംഗ് ഇബിഐടിഡിഎ മാര്‍ജിനുകള്‍ 19.6 ശതമാനമായതോടെ അത് കമ്പനിയുടെ മാര്‍ജിനുകളെ ശക്തിപ്പെടുത്തിയതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.

ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ ഇന്ന് 10.10 ശതമാനം ഉയര്‍ന്ന് 442.95 രൂപയിലാണ് അവസാനിച്ചത്.

Tags:    

Similar News