പ്രതിരോധമന്ത്രാലയത്തിൽ നിന്ന് കൊച്ചി കപ്പൽശാലയ്‌ക്ക് 1207.5 കോടിയുടെ കരാർ. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ അറ്റകുറ്റപ്പണിക്കാണ് കരാർ. 3500 ഓളം പേർക്ക് ജോലി ലഭിക്കുന്നതും 50 ഓളം എംഎസ്എംഇകൾക്ക് വരുമാനം ലഭിക്കുന്നതും ആണ് ഈ പദ്ധതി.
2013 നവംബറിൽ ഇന്ത്യൻ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ട വിമാനവാഹിനി യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. ഈ കപ്പലിൽ അഞ്ചുമാസം കൊണ്ട് കരുത്ത് വർദ്ധിപ്പിക്കുക, തകരാറുകൾ പരിഹരിക്കുക എന്നതാണ് കൊച്ചിൻ ഷിപ് യാർഡഡിന് മുന്നിലുള്ള ലക്ഷ്യം. കഴിഞ്ഞ ഡിസംബറിൽ നാവികസേനയുടെ യുദ്ധക്കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും കപ്പൽശാല നേടിയിരുന്നു.