വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചു; കനേഡിയന്‍ പ്രധാനമന്ത്രി മടങ്ങി

  • ട്രൂഡോ മടങ്ങാനിരുന്നത് ഞായറാഴ്ച വൈകിട്ട്
  • പ്രധാനമന്ത്രിയും ട്രൂഡോയും ഖാലിസ്ഥാന്‍ പ്രശ്‌നം ചര്‍ച്ചചെയ്തു

Update: 2023-09-12 11:27 GMT

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംഘവും ചൊവ്വാഴ്ച ഉച്ചക്കുശേഷം ന്യൂഡെല്‍ഹിയില്‍നിന്ന് മടങ്ങി. ജസ്റ്റിന്‍ ട്രൂഡോയും സംഘവും എത്തിയ വിമാനം തകരാറിലായതാണ് യാത്ര വൈകാന്‍ കാരണം. സാങ്കേതിക തകരാറുകള്‍ പരിഹരിച്ച ശേഷം പ്രാദേശിക സമയം ഒരു മണികഴിഞ്ഞ് ട്രൂഡോയും സംഘവും മടങ്ങി.വെള്ളിയാഴ്ച ഡെല്‍ഹിയിലെത്തിയ ട്രൂഡോ ഞായറാഴ്ചയാണ് മടങ്ങാനിരുന്നത്.

ഏകദേശം 1.10 ന് വിമാനം പറന്നുയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ട്രൂഡോയെ യാത്രയാക്കാന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സര്‍ക്കാരിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി, കാനഡയുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി അറിയിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയതായി ത പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ മന്ത്രി പറഞ്ഞു. ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കിട്ടു.

വിമാനത്തിന് പറക്കാന്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

കനേഡിയന്‍ സായുധ സേന പ്രതിനിധി സംഘത്തെ വീട്ടിലെത്തിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ തുടരുകയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ കാനഡയിലെ ഖലിസ്ഥാന്‍ പ്രശ്‌നം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് ട്രൂഡോ ഇന്ത്യയുടെ ആശങ്കകളെ അവഗണിക്കുകയായിരുന്നു. ഇതേസമയം തന്നെ കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂല സിഖ് സംഘടന ഹിതപരിശോധന നടത്തുകയും ഇന്ത്യയെ പരമാവധി പ്രകോപിപ്പിക്കുകയും ചെയ്തു.

ഇക്കാരണത്താല്‍ കനേഡിയന്‍ പ്രധാനമന്ത്രിക്ക് ഇന്ത്യക്ക് മറ്റ് നേതാക്കള്‍ക്കൊപ്പമുള്ള ഒരു പ്രാതിനിധ്യം കല്‍പ്പിക്കപ്പെട്ടിരുന്നില്ല. ചര്‍ച്ചകള്‍ക്കുശേഷം മടങ്ങിയ ട്രൂഡോ പിന്നീട് വിമാനം തകരാറിലായതോടെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു.

Tags:    

Similar News