യുവം 2023, യുവതീ-യുവാക്കളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

  • യുവം 2023 ല്‍ യുവാക്കളുമായി സംവാദം നടക്കുമോ എന്ന ചോദ്യം തുടക്കം മുതല്‍ നില നിന്നിരുന്നു
;

Update: 2023-04-25 06:15 GMT
യുവം 2023, യുവതീ-യുവാക്കളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി
  • whatsapp icon

രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കളെ ലക്ഷ്യമിട്ട് സംഘടിപ്പിച്ച യുവം 2023 ല്‍ വന്‍ താര നിര. പ്രിയ മലയാളി സുഹൃത്തുക്കളെ നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി കൊച്ചിയില്‍, നടന്ന യുവം പരിപാടിയില്‍ സംസാരിച്ച് തുടങ്ങിയത്. കേരളത്തെ പരിവര്‍ത്തനം ചെയ്യാന്‍ മുന്നോട്ടിറങ്ങിയ യുവതീ-യുവാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. യുവതീയുവാക്കളുടെ കരുത്ത് ഒപ്പം ചേരുമ്പോഴാണ് ഏതൊരു ദൗത്യവും വിജയിക്കുന്നതെന്നും മോദി വ്യക്തമാക്കി. രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ക്കപ്പുറമാണ് യുവം പരിപാടി ലക്ഷ്യമിടുന്നതെന്ന് മോദി മുന്‍പ് വ്യക്തമാക്കിയിരുന്നു.

യുവം 2023 ല്‍ യുവാക്കളുമായി സംവാദം നടക്കുമോ എന്ന ചോദ്യം തുടക്കം മുതല്‍ നില നിന്നിരുന്നു. എന്നാല്‍ സംവാദം ഉണ്ടായിരുന്നില്ല. പകരം അദ്ദേഹം സദസ്സില്‍ നിന്നും പ്രസംഗിക്കുകയാണ് ചെയ്തത്. രാജ്യം ലോകത്തെ തന്നെ മാറ്റുന്ന ശക്തിയായി മാറുമെന്ന പറഞ്ഞ മോദി, യുവാക്കളിലാണ് തനിക്ക് പ്രതീക്ഷയെന്നും പങ്കുവച്ചു. കേരളത്തില്‍ മെട്രോയ്ക്കും വിമാനത്താവളങ്ങള്‍ക്കും കേന്ദ്രം വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും യുവം പരിപാടിയില്‍ മോദി അറിയിച്ചു. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങളും മുന്നേറ്റവുമാണ് യുവം വഴി ലക്ഷ്യമിട്ടിരുന്നത്.

കൊച്ചി തേവര ജംഗ്ഷനില്‍ നിന്നും വന്‍ റോഡ്‌ഷോയായാണ് പ്രധാനമന്ത്രി യുവം വേദിയില്‍ എത്തിയത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം പേര്‍ യുവം പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.

കേന്ദ്രമന്ത്രിമാരും എംപിമാരും സിനിമാ താരങ്ങളുമടക്കം നിരവധി പ്രനുഖര്‍ വേദിയില്‍ അണിനിരന്നു. ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദന്‍ ഗായകര്‍ വിജയ് യേശുദാസ്, ഹരിശങ്കര്‍, സിനിമാ താരങ്ങളായ അപര്‍ണാ ബാലമുരളി, നവ്യാ നായര്‍, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News