മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഒന്നാം പാദത്തിലെ ലാഭം 26 ശതമാനം വര്‍ധിച്ച് 18 കോടി രൂപയായി

  • കമ്പനി 200 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു
  • ഉത്സവ സീസണ്‍ അടുത്തിരിക്കുന്നതിനാല്‍ തങ്ങളുടെ ബിസിനസ് വോള്യത്തില്‍ ഗണ്യമായ വളര്‍ച്ചയാണു കമ്പനി പ്രതീക്ഷിക്കുന്നത്
;

Update: 2023-08-10 10:42 GMT
intraday stocks latest news | bullish indian stocks today
  • whatsapp icon

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ (മുത്തൂറ്റ് ബ്ലൂ) മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ്    2023 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ 18.03 കോടി രൂപ അറ്റാദായം നേടി. മുന്‍ വര്‍ഷമിതേ പാദത്തിലെ  14.30 കോടി രൂപയേക്കാള്‍ 25.9 ശതമാനം കൂടുതലാണ്. അവലോകന പാദത്തിലെ മൊത്തം വരുമാനം 107 കോടി രൂപയാണ്.

ഈ പാദത്തില്‍ കമ്പനി 200 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു. കമ്പനിയുടെ ടോട്ടല്‍ അസെറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) ജൂണ്‍ അവസാനത്തില്‍ 1,996 കോടി രൂപയിലെത്തി.

ഉത്സവ സീസണ്‍ അടുത്തിരിക്കുന്നതിനാല്‍ തങ്ങളുടെ ബിസിനസ് വ്യാപ്തത്തില്‍ ഗണ്യമായ വളര്‍ച്ചയാണു കമ്പനി പ്രതീക്ഷിക്കുന്നതെന്നു മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

Tags:    

Similar News