ജിയോ 5ജി ഇനി കണ്ണൂര്‍, കോട്ടയം, മലപ്പുറം, പാലക്കാട് ജില്ലകളിലും
- വെല്‍ക്കം ഓഫറിലൂടെ ജിയോ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 5ജി എക്സ്പീരിയന്‍സ് നല്‍കുന്നു
;

ജിയോ 5ജി നെറ്റ്വര്‍ക്ക് കേരളത്തിലെ കൂടുതല്‍ നഗരങ്ങളില്‍ കൂടി ലഭ്യമാക്കി. കണ്ണൂര്‍, മലപ്പുറം, കോട്ടയം, പാലക്കാട് ജില്ലകളിലാണ് ജിയോ 5ജി നെറ്റ്വര്‍ക്ക് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ 16 നഗരങ്ങളിലാണ് കഴിഞ്ഞ ദിവസം ജിയോ ട്രൂ 5ജി പുറത്തിറക്കിയത്. ഇതിനകം തന്നെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തും ജിയോ 5ജി നെറ്റ്വര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ ഇപ്പോള്‍ രാജ്യത്തെ 134 നഗരങ്ങളിലാണ് ലഭ്യമാക്കിയിരിക്കുന്നത്. വെല്‍ക്കം ഓഫര്‍ ലഭിച്ച ഉപയോക്താക്കള്‍ക്ക് മാത്രമേ ജിയോയുടെ 5ജി ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയൂ. ജിയോയുടെ വെല്‍ക്കം ഓഫര്‍ 5ജി ലഭ്യമായ പ്രദേശങ്ങളില്‍ താമസിക്കുന്നതും 5ജി ഫോണ്‍ ഉപയോഗിക്കുന്നതുമായ ആളുകള്‍ക്ക് മാത്രമേ ലഭിക്കൂ.
ജിയോ വെല്‍ക്കം ഓഫര്‍ ലഭിക്കണമെങ്കില്‍ ഉപയോക്താക്കള്‍ 239 രൂപയോ അതിന് മുകളിലോ റീചാര്‍ജ് ചെയ്തിരിക്കണം. 239 രൂപയില്‍ താഴെയുള്ള പ്ലാനുകള്‍ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ജിയോ 5ജി ലഭിക്കാനായി 61 രൂപ അധികമായി റീചാര്‍ജ് ചെയ്താല്‍ മതി. 5ജി അപ്ഗ്രേഡ് പ്ലാനാണ് 61 രൂപയുടേത്. വെല്‍ക്കം ഓഫറിന് അര്‍ഹന നേടാന്‍ വേണ്ടി മാത്രമുള്ളതാണ് 61 രൂപയുടെ പ്ലാന്‍.
വെല്‍ക്കം ഓഫറിലൂടെ ജിയോ തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 5ജി എക്സ്പീരിയന്‍സ് നല്‍കുന്നു. ഇതിലൂടെ ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയാണ് ലഭിക്കുന്നത്. 1 ജിബിപിഎസ് വരെ ഡൗണ്‍ലോഡ് വേഗതയും ജിയോ 5ജി നെറ്റ്വര്‍ക്ക് നല്‍കുന്നുണ്ട്.
4ജിയെക്കാള്‍ പല മടങ്ങ് വേഗതയുള്ള ഇന്റര്‍നെറ്റ് ഡാറ്റ ലഭിക്കാന്‍ ജിയോ 5ജി ലഭ്യമായ നഗരങ്ങളിലെ ആളുകള്‍ക്ക് ജിയോ ആപ്പിള്‍ കയറി വെല്‍ക്കം ഓഫറിനായി അപേക്ഷിക്കാം. അടുത്തിടെ 5ജി ലോഞ്ച് ചെയ്ത നഗരങ്ങള്‍ പ്രധാനപ്പെട്ട ടൂറിസം, വാണിജ്യ കേന്ദ്രങ്ങളും ഇന്ത്യയുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളുമാണെന്ന് ജിയോ അറിയിച്ചു.