ഭക്ഷ്യ എണ്ണയുടെ ചില്ലറ വില്‍പ്പന വില കുറയ്ക്കാന്‍ മന്ത്രാലയത്തിൻറെ നടപടി

 ആഗോളതലത്തിലുള്ള വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പാചക എണ്ണകളുടെ ചില്ലറ വില്‍പന വില കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യ എണ്ണ വ്യവസായ സ്ഥാപനങ്ങളുമായും നിര്‍മ്മാതാക്കളുമായും ഭക്ഷ്യ മന്ത്രാലയം യോഗം ചേരുമെന്ന് ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ അറിയിച്ചു. ആഗോള വിലയിലെ കുറവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തങ്ങള്‍ അവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള വിലയില്‍ വിവിധ ഭക്ഷ്യ എണ്ണകള്‍ക്ക് ടണ്ണിന് 300-450 ഡോളര്‍ ഇടിവുണ്ടായെന്നും എന്നാല്‍ റീട്ടെയില്‍ വിപണിയില്‍ ഇത് പ്രതിഫലിക്കാന്‍ സമയമെടുക്കുമെന്നും സോള്‍വെന്റ് […]

Update: 2022-07-06 02:19 GMT
ആഗോളതലത്തിലുള്ള വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പാചക എണ്ണകളുടെ ചില്ലറ വില്‍പന വില കുറയ്ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഭക്ഷ്യ എണ്ണ വ്യവസായ സ്ഥാപനങ്ങളുമായും നിര്‍മ്മാതാക്കളുമായും ഭക്ഷ്യ മന്ത്രാലയം യോഗം ചേരുമെന്ന് ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ അറിയിച്ചു. ആഗോള വിലയിലെ കുറവിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തങ്ങള്‍ അവരോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ ആഗോള വിലയില്‍ വിവിധ ഭക്ഷ്യ എണ്ണകള്‍ക്ക് ടണ്ണിന് 300-450 ഡോളര്‍ ഇടിവുണ്ടായെന്നും എന്നാല്‍ റീട്ടെയില്‍ വിപണിയില്‍ ഇത് പ്രതിഫലിക്കാന്‍ സമയമെടുക്കുമെന്നും സോള്‍വെന്റ് എക്സ്ട്രാക്റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എസ്ഇഎ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബി വി മേത്ത പറഞ്ഞു. വരും ദിവസങ്ങളില്‍ ചില്ലറ വില്‍പ്പന വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തര വിലയില്‍ ഇളവ് വരുത്തിയതും സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലും മൂലം ചില്ലറ വില്‍പന വിപണിയില്‍ ഭക്ഷ്യ എണ്ണ വില കുറഞ്ഞു തുടങ്ങിയെന്ന് ജൂണ്‍ 22ന് ഭക്ഷ്യ സെക്രട്ടറി സുധാന്‍ഷു പാണ്ഡെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം പല ഭക്ഷ്യ എണ്ണ കമ്പനികളും ലിറ്ററിന് 10 മുതല്‍ 15 രൂപ വരെ വില കുറച്ചിരുന്നു. ഭക്ഷ്യ എണ്ണയുടെ 60 ശതമാനത്തിലധികവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. എസ്ഇഎ കണക്കുകള്‍ പ്രകാരം 2020-21 വിപണന വര്‍ഷത്തില്‍ (നവംബര്‍-ഒക്ടോബര്‍) ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ഏകദേശം 131.3 ലക്ഷം ടണ്ണായി തുടര്‍ന്നു.
Tags:    

Similar News