2025 ൽ ധനക്കമ്മി ജിഡിപിയുടെ 5.3 ശതമാനമായി നിജപ്പെടുത്തും: ബോഫാ സെക്യൂരിറ്റീസ്
- ധനക്കമ്മി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 5.3 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിക്കുമെന്ന് ബോഫാ സെക്യൂരിറ്റീസ്
- ചെലവ് ചുരുക്കലിന് പകരം മൂലധനച്ചെലവ് അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയിലൂടെ ധനക്കമ്മി ഏകീകരിക്കുക എന്ന തന്ത്രം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കും.
- പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കല്‍ വരുമാനത്തില്‍ 'മിതമായ വര്‍ദ്ധനവ്' ഉണ്ടാകുമെന്നും ബോഫാ സെക്യൂരിറ്റീസ്
മുംബൈ: ധനമന്ത്രി നിർമ്മല സീതാരാമൻ തിരഞ്ഞെടുപ്പ് സമ്മർദ്ദം വകവയ്ക്കാതെ സാമ്പത്തിക കമ്മി ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 5.3 ശതമാനമായി കുറയ്ക്കാൻ 2025 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തീരുമാനിക്കുമെന്ന് വിദേശ ബ്രോക്കറേജായ ബോഫാ (BofA) സെക്യൂരിറ്റീസ് അഭിപ്രായപ്പെട്ടു
അതോടൊപ്പം, ഈ പ്രധാനപ്പെട്ട സംഖ്യ സാമ്പത്തിക വര്ഷം 2024-ൽ 5.9 ശതമാനമായി കുറയ്ക്കാനുള്ള പ്രതിബദ്ധത സർക്കാർ പാലിക്കുമെന്നും ബൊഫെ സെക്യൂരിറ്റീസ് ഒരു കുറിപ്പിൽ പറഞ്ഞു.
“തിരഞ്ഞെടുപ്പ് സമ്മർദ്ദങ്ങൾക്കിടയിലും കേന്ദ്രത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 5.3 ശതമാനമായി ഏകീകരിക്കുന്നത് ഞങ്ങൾ കാണുന്നു,” സെക്യൂരിറ്റീസിന്റെ വിദഗ്ധർ ഒരു കുറിപ്പിൽ എഴുതി.
ചെലവ് ചുരുക്കലിന് പകരം മൂലധനച്ചെലവ് അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയിലൂടെ ധനക്കമ്മി ഏകീകരിക്കുക എന്ന തന്ത്രം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കും.
ടാക്‌സ് വര്‍ദ്ധിപ്പിക്കാതെ റവന്യു വര്‍ദ്ധിപ്പിക്കുന്നതിനും മറുവശത്ത് പാഴ് ചെലവ് (സബ്‌സിഡി ചോര്‍ച്ച) കുറയ്ക്കുന്നതിലൂടെയും സാമ്പത്തിക മേഖലയെ മെച്ചപ്പെടുത്താനാകും. 2026 സാമ്പത്തിക വര്‍ഷത്തോടെ ധനക്കമ്മി 4.5 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ നേരത്തെ പ്രതിജ്ഞാബദ്ധമായിരുന്നു.
റവന്യൂ വരുമാനത്തില്‍ 10.5 ശതമാനം വളര്‍ച്ചയോടെ വരുമാനം 30.4 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ബ്രോക്കറേജ് കണക്കാക്കുന്നു. ഇത് നികുതി വരുമാനത്തില്‍ 10 ശതമാനവും നികുതിയിതര വരുമാനത്തില്‍ 14 ശതമാനവും കുതിച്ചുചാട്ടത്തിലേക്ക് നയിക്കും.
പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിറ്റഴിക്കല്‍ വരുമാനത്തില്‍ 'മിതമായ വര്‍ദ്ധനവ്' ഉണ്ടാകുമെന്നും ബോഫാ സെക്യൂരിറ്റീസ് പറഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തില്‍ ഫ്രഷ് മാര്‍ക്കറ്റ് വായ്പകള്‍ 11.6 ലക്ഷം കോടി രൂപയായേക്കും. 3.61 ലക്ഷം കോടി രൂപയുടെ കടത്തിന്റെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍, മൊത്ത വിപണി വായ്പ 15.2 ലക്ഷം കോടി രൂപയായും കണക്കാക്കുന്നു, റിപ്പോർട്ട് വ്യക്തമാക്കി.