സംസ്ഥാന ബജറ്റ് ഇത്തവണ ജനുവരിയിൽ?

ജനുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് ധാരണ.

Update: 2023-11-04 06:27 GMT

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിലോ, മെയിലോ നടക്കും എന്ന് പ്രതീക്ഷിക്കുന്നത് കൊണ്ട്,  സംസ്ഥാന ബജറ്റ് നേരത്തേയാക്കാൻ സർക്കാർ ആലോചിക്കുന്നു. ഒരു പക്ഷെ   ജനുവരിയിൽ തന്നെ ബജറ്റ് അവതരിപ്പിച്ചേക്കുമെന്നു ഒരു ഉന്നത ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടു  ഇത്തവണ ജനപ്രിയ നിര്‍ദ്ദേശങ്ങൾക്കാകും ധനമന്ത്രി കെ .എൻ ബാലഗോപാൽ ബജറ്റിൽ പ്രാധാന്യം നൽകുന്നതെന്ന് പൊതുവെ  പ്രതീക്ഷിക്കുന്നത്. പതിവ് രീതിയനുസരിച്ച് ഫെബ്രുവരി അവസാനമോ അല്ലെങ്കിൽ മാര്‍ച്ച് ആദ്യമോ ആണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. . ബജറ്റ് പാസാക്കിയെടുക്കാൻ ആഴ്ചകൾ നീണ്ട നടപടി ക്രമങ്ങൾ ഉള്ളതിനാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇതെല്ലാം പൂര്‍ത്തിയാക്കണമെങ്കിൽ ജനുവരിയിൽ തന്നെ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കണം. ധനവകുപ്പും പ്ലാനിംഗ് ബോര്‍ഡും ഇതിനായി ചര്‍ച്ചകളും കൂടിയായാലോചനകളും തുടങ്ങിയെന്നാണ് വിവരം.

ലോക്സഭാ തെരെഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്ര ബജറ്റും ഇത്തവണ നേരത്തെയാകും ഉണ്ടാവുക.

ക്ഷേമ പെൻഷൻ പോലും കൊടുക്കാൻ കഴിയാതെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ എങ്ങനെ ജനപ്രിയ ബജറ്റ് അവതരിപ്പിക്കാൻ സർക്കാരിന് കഴിയുമെന്നാണ് കാണേണ്ടത്. സര്‍ക്കാരിന്‍റെ വരുമാന വര്‍ദ്ധനക്കുവേണ്ടി സര്‍ക്കാര്‍ സേവനങ്ങൾ, നികുതികൾ, തുടങ്ങിയവയുടെയെല്ലാം നിരക്ക് വർധിപ്പിച്ചും ഇന്ധന സെസ്സ് ഏര്‍പ്പെടുത്തിയും സാധാരണക്കാരന് തിരിച്ചടിയാകുന്ന നിര്‍ദ്ദേശങ്ങളായിരുന്നു കഴിഞ്ഞ ബജറ്റിൽ ഉണ്ടായിരുന്നത്. ഇത് വലിയ വിമര്‍ശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.

Tags:    

Similar News