യെസ് ബാങ്കിന്റെ ഓഹരികൾ 12 ശതമാനം ഇടിഞ്ഞു

2020 ലാണ് എസ് ബി ഐയുടെ നേതൃത്വത്തിൽ, മൂന്ന് വർഷ കാലാവധിയിലേക്കായി ബാങ്കുകൾ നിക്ഷേപം നടത്തിയത്.

Update: 2023-03-13 07:53 GMT

വിപണിയിൽ വ്യപാരത്തിനിടയിൽ യെസ് ബാങ്കിന്റെ ഓഹരികൾ 12 ശതമാനത്തോളം ഇടിഞ്ഞു. ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ള എട്ടു ബാങ്കുകളുടെ കൺസോർഷ്യത്തിന്റെ 'ലോക്ക് ഇൻ പീരീഡ് ' ഇന്ന് അവസാനിക്കുന്നതിനാൽ ആദ്യ ഘട്ട വ്യപാരത്തിൽ ലാഭമെടുപ്പ് നടത്തിയതാണ് വിലയിടിവിന് കാരണം. 2020 ലാണ് എസ് ബി ഐയുടെ നേതൃത്വത്തിൽ, മൂന്ന് വർഷ കാലാവധിയിലേക്കായി ബാങ്കുകൾ  നിക്ഷേപം നടത്തിയത്.

മാർച്ചിൽ ഇതുവരെ ബാങ്കിന്റെ ഓഹരികൾ 5 ശതമാനമാണ് ഇടിഞ്ഞത്. ജനുവരിയിൽ 16 ശതമാനം നഷ്ടം സംഭവിച്ചിരുന്നു.

വിഷയവുമായി ബന്ധപ്പെട്ട 'കംപ്ലെയ്ൻസ് സർട്ടിഫിക്കറ്റ്' എസ് ബാങ്ക് ആർ ബി ഐയ്ക്ക് സമർപ്പിക്കും. ആർബിഐയിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതിനായി ബാങ്കിന്റെ കസ്റ്റോഡിയൻമാർ ആർബിഐയെ സമീപിക്കും

മാർച്ച് 2020 ലാണ് എസ് ബി ഐ, എച്ച്ഡിഎഫ് സി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്ക് , ബന്ധൻ ബാങ്ക്, ഐഡിഎഫ് സി ബാങ്ക് എന്നി ബാങ്കുകൾ ചേർന്ന് എസ് ബാങ്കിൽ 10,000 കോടി രൂപ നിക്ഷേപിച്ചത്.

ബാങ്കിനെ പാപ്പരത്വ നടപടികളിൽ നിന്ന് ഒഴിവാക്കുന്നതിനായിരുന്നു നിക്ഷേപം നടത്തിയത്. എസ് ബിഐ യാണ് ഏറ്റവുമധികം ഓഹരികൾ കൈവശം വച്ചിട്ടുള്ളത്. ബാങ്കിന്റെ 26 ശതമാനം ഓഹരികളാണ് എസ് ബി ഐ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കൈവശമുള്ള ഓഹരികളുടെ വിപണി മൂല്യത്തിൽ 60 ശതമാനത്തിന്റെ വർധനവാണുണ്ടായത്.

Tags:    

Similar News