നോട്ട് മാറ്റാന്‍ രേഖ വേണ്ട
- തിരിച്ചറിയല്‍ രേഖ വേണ്ട
- ഫോറം പൂരിപ്പിക്കേണ്ടതില്ല
- മെയ് 23 മുതല്‍ മാറ്റാം
ആര്‍ബിഐ പിന്‍വലിച്ച 2000 രൂപയുടെ നോട്ട് മാറ്റാന്‍ പ്രത്യേക ഫോറമോ തിരിച്ചറിയല്‍ രേഖകളോ വേണ്ട. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം എല്ലാ ബ്രാഞ്ചുകളെയും അറിയിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ പരമാവധി 20,000 രൂപാ വരെ ഒറ്റത്തവണ മാറ്റിയെടുക്കാം. മെയ് 19നാണ് ആര്‍ബിഐ രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി അറിയിച്ചത്.
കറന്‍സി നോട്ടുകള്‍ മാറ്റാനും നിക്ഷേപിക്കാനും സെപ്തംബര്‍ 30 വരെയാണ് കേന്ദ്രബാങ്ക് സമയം അനുവദിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ബാങ്കുകളിലേക്ക് ഈ നോട്ടുമായി എത്തുന്നവരോട് തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടരുതെന്നാണ് എസ്ബിഐ തങ്ങളുടെ ബ്രാഞ്ചുകളിലേക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
രണ്ടായിരം രൂപയുടെ നോട്ട് മാറ്റിയെടുക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട ഫോറത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ബാങ്ക് തന്നെ നേരിട്ട് കാര്യങ്ങള്‍ വ്യക്തമാക്കിയത്. നോട്ട് നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള നടപടികള്‍ മെയ് 23 മുതലാണ് ആരംഭിക്കുക. പ്രവര്‍ത്തന സൗകര്യം ഉറപ്പാക്കാനും സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നേരിടാതിരിക്കാനും ബാങ്കുകള്‍ നപടിയെടുക്കും.